LiveTV

Live

National

അലങ്കാര മത്സ്യവില്‍പന; വിവാദ ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു

അലങ്കാര മത്സ്യവില്‍പന; വിവാദ ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു
Summary
അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തല്‍, വിപണനം, പ്രദര്‍ശനം എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു.

അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തല്‍, വിപണനം, പ്രദര്‍ശനം എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി. ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറക്കി.

കഴിഞ്ഞ മെയ് 23നാണ് അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തല്‍, വിപണനം, പ്രദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തിറക്കിയത്. ഉത്തരവ് പ്രകാരം മീനുകളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കേല്‍പ്പെടുത്തിയിരുന്നു. പ്രദര്‍ശനമേളകളില്‍ കൊണ്ടുവരുന്നതും കുറ്റകരമാണെന്ന് ഉത്തരവില്‍ വ്യക്​തമാക്കിയിരുന്നു.

അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന ക്രൗണ്‍ഫിഷ്, ബട്ടര്‍ഫ്‌ളൈ ഫിഷ്, ഏയ്ഞ്ചല്‍ ഫിഷ് എന്നിവയുള്‍പ്പടെ 158 മത്സ്യങ്ങള്‍ക്കാണു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. മൃഗങ്ങൾക്കെതിരെയുള്ള ​ക്രൂരത തടയുന്നതിനുള്ള 2016 ലെ നിയമം ഭേദഗതി ചെയ്തായിരുന്നു പുതിയ ഉത്തരവ്.

വിജ്ഞാപനത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു. അലങ്കാര മത്സ്യ വിപണിയെ തകർക്കുന്ന നിയമത്തിൽ നിന്ന്​ പിൻമാറണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഫിഷറീസ്​ മന്ത്രി മേഴ്സിക്കുട്ടിയമ്മ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചു തുടര്‍ന്ന് ഡിസംബര്‍ 1നാണ് ഉത്തരവ് പിന്‍വലിക്കുന്നതായി അറിയിച്ച് പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയത്.