LiveTV

Live

National

മൈസൂരില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മര്‍ദ്ദനം

മൈസൂരില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മര്‍ദ്ദനം
Summary
നാല് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മൈസൂരില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മര്‍ദ്ദനം. മൈസൂര്‍ ബസ് സ്റ്റാന്റിലെ ജീവനക്കാര്‍ക്കുള്ള ബാത് റൂം സൌകര്യങ്ങള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായാണ് പരാതി. നാല് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് ജീവനക്കാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കര്‍ണാടക ആര്‍ടിസിയുടെ റിസര്‍വേഷന്‍ കൌണ്ടര്‍ അടപ്പിച്ചു ഡ്രൈവര്‍ വിജയനെ തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചതായും പരാതിയുണ്ട്. വിജയന് പുറമേ കണ്ടക്ടര്‍ എ ബാബുരാജു,മൈസൂര്‍ സ്റ്റാന്‍റിലെ കെഎസ്ആര്‍ടിസി കൌണ്ടറിന്‍റെ ചുമതലയുള്ള അജിത്ത്കുമാര്‍, മാനന്തവാടി ഡിപ്പോയിലെ മുഹമ്മദ് മുസ്തഫ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റതായാണ് പരാതി.