LiveTV

Live

National

ഒഡീഷ ബിജെപി പ്രസിഡന്റിനെ തോക്കിന്‍മുനയില്‍ ഭീഷണിപ്പെടുത്തി 'പാര്‍ട്ടി പ്രവര്‍ത്തകര്‍'

ഒഡീഷ ബിജെപി പ്രസിഡന്റിനെ തോക്കിന്‍മുനയില്‍ ഭീഷണിപ്പെടുത്തി 'പാര്‍ട്ടി പ്രവര്‍ത്തകര്‍'
Summary
ഒഡീഷ ബിജെപി അധ്യക്ഷന്‍ ബസന്ത് പാണ്ഡയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

ഒഡീഷ ബിജെപി അധ്യക്ഷന്‍ ബസന്ത് പാണ്ഡയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബിജെപി പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന രണ്ടു യുവാക്കളാണ് ഭുവനേശ്വരിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച് ബസന്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയത്.

ഒഡീഷ ബിജെപി പ്രസിഡന്റിനെ തോക്കിന്‍മുനയില്‍ ഭീഷണിപ്പെടുത്തി 'പാര്‍ട്ടി പ്രവര്‍ത്തകര്‍'

ബരാങ് സ്വദേശികളായ പിനാക് മൊഹന്തി, സമ്പിത് പാണ്ഡ എന്നിവരാണ് ബിജെപി നേതാവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയത്. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ട ഇരുവരും തങ്ങളുടെ കയ്യിലുണ്ടായിരുന്നത് കളിത്തോക്കായിരുന്നുവെന്നും പറഞ്ഞു. ഇതേസമയം, ഇവര്‍ രണ്ടു പേരും പാര്‍ട്ടി അംഗങ്ങളല്ലെന്ന് ബസന്ത് വ്യക്തമാക്കി. ബന്ധുവിന്റെ ചികിത്സക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ തന്നെ സമീപിച്ചതെന്നും ബസന്ത് പറഞ്ഞു. ആവശ്യമായ രേഖകള്‍ കൊണ്ടുവരാന്‍ ഇവരോട് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മടങ്ങിയപ്പോയ ഇവര്‍ തിരിച്ചെത്തി തന്നെ തോക്കിന്‍മുനയില്‍ നിര്‍ത്തുകയായിരുന്നുവെന്നും ബസന്ത് പറഞ്ഞു.