LiveTV

Live

National

'മുസ്‍ലിംകള്‍ തീവ്രവാദികള്‍, അവരോട് അടുക്കരുത്'; മുസ്‍ലിംകളെ വര്‍ഗശത്രുക്കളായി പ്രഖ്യാപിച്ച് സംഘ്‍പരിവാര്‍ നോട്ടീസ് വിതരണം

'മുസ്‍ലിംകള്‍ തീവ്രവാദികള്‍, അവരോട് അടുക്കരുത്'; മുസ്‍ലിംകളെ വര്‍ഗശത്രുക്കളായി പ്രഖ്യാപിച്ച് സംഘ്‍പരിവാര്‍ നോട്ടീസ് വിതരണം
Summary
മുസ്‍ലിംകളെ വര്‍ഘശത്രുക്കളായി പ്രഖ്യാപിച്ച് ലഘുലേഖ വിതരണം. ബജ്റംഗ് ദള്‍ പ്രവര്‍ത്തകരായിരുന്നു പരിപാടിയുടെ സജീവ നേതൃത്വം.

കുടുംബ, മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സ്ത്രീത്വം, ദേശസ്നേഹം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ഉദ്‍ബോധനത്തിനുമായി അഞ്ച് ദിവസത്തേക്ക് ഹിന്ദു സ്‍പിരിച്വല്‍ ആന്‍ഡ് സര്‍വീസ് ഫൌണ്ടേഷന്‍ (എച്ച്എസ്എസ്എഫ്) സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‍ലിംകളെ വര്‍ഗശത്രുക്കളായി പ്രഖ്യാപിച്ച് ലഘുലേഖ വിതരണം. ബജ്റംഗ് ദള്‍ പ്രവര്‍ത്തകരായിരുന്നു പരിപാടിയുടെ സജീവ നേതൃത്വം.

'മുസ്‍ലിംകള്‍ തീവ്രവാദികള്‍, അവരോട് അടുക്കരുത്'; മുസ്‍ലിംകളെ വര്‍ഗശത്രുക്കളായി പ്രഖ്യാപിച്ച് സംഘ്‍പരിവാര്‍ നോട്ടീസ് വിതരണം

പ്രാദേശിക സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു പരിപാടി. എച്ച്എസ്എസ്എഫ് ഒരു സ്വതന്ത്ര സംഘടനയാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും ആര്‍എസ്എസിന്റെ അനുഗ്രഹത്തിലാണ് പ്രവര്‍ത്തനം. ആര്‍എസ്എസ്, ബിജെപി നേതാക്കളാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും. ഹിന്ദുത്വ ആത്മീയതയിലും ഹൈന്ദവ പരമ്പരാഗത ജീവിതരീതിയിലുമൂന്നി എങ്ങനെ സമകാലിക വെല്ലുവിളികൾക്ക് പരിഹാരം കാണാമെന്നും കുടുംബ, മാനുഷിക മൂല്യങ്ങള്‍, സ്ത്രീത്വത്തിന്റെ പ്രാധാന്യം, ദേശ സ്നേഹം, പരിസ്ഥിതി എന്നിങ്ങനെയുള്ള വിഷയങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു പരിപാടി. അഞ്ച് ദിവസത്തെ പരിപാടി പുരോഗമിക്കുന്നതിനിടെയായിരുന്നു ലൌ ജിഹാദ് എന്ന പേരില്‍ ലഘുലേഖകളും നോട്ടീസുകളും ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. മുന്നിലൂടെ കടന്നുപോകുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ലഘുലേഖ വിതരണം ചെയ്യുന്നുണ്ടായിരുന്നു. ചില വിദ്യാര്‍ഥിനികള്‍ ഇതിനെ വിഡ്ഢിത്തമെന്ന് വിളിച്ച് സ്വീകരിക്കാതെ വന്നപ്പോള്‍ ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് തീരെ അനുസരണയില്ലെന്ന് സംഘാടകരില്‍ ഒരാളായ ചൌത്മാല്‍ ഗുപ്ത മുറുമുറുക്കുന്നുണ്ടായിരുന്നു.

'മുസ്‍ലിംകള്‍ തീവ്രവാദികള്‍, അവരോട് അടുക്കരുത്'; മുസ്‍ലിംകളെ വര്‍ഗശത്രുക്കളായി പ്രഖ്യാപിച്ച് സംഘ്‍പരിവാര്‍ നോട്ടീസ് വിതരണം

മുഖത്തിന്റെ പാതി ബുര്‍ഖയണിഞ്ഞ നിലയിലുള്ള കരീന കപൂര്‍ ഖാന്റെ ചിത്രമാണ് ലഘുലേഖയിലുണ്ടായിരുന്നത്. ഇസ്‍ലാം മതപരിവര്‍ത്തനം ആയിരം കൊല്ലം പഴക്കമുള്ള കെണിയാണെന്നാണ് ലഘുലേഖയില്‍ പറയുന്നത്. സ്കൂളിലെ സൌഹൃദം, ബൈക്ക് യാത്ര, റസ്റ്റോറന്റിലുള്ള ആഘോഷങ്ങള്‍, മൊബൈല്‍ ഫോണിലൂടെയുള്ള ചാറ്റ്, ബ്ലാക്ക്മെയിലിങ് തുടങ്ങിയ വഴികളിലൂടെ മുസ്‍ലിംകള്‍ ഹിന്ദു പെണ്‍കുട്ടികളെ കെണിവെച്ച് പിടിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. ഹിന്ദു പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കണമെന്നും ഏതെങ്കിലും മുസ്‍ലിം യുവാവിന്റെ കൂടെ കണ്ടാല്‍ പിടിച്ചിരുത്തി ഉപദേശിക്കണമെന്നും നോട്ടീസില്‍ പറയുന്നു. മുസ്‍ലിംകള്‍ തീവ്രവാദികളും കള്ളക്കടത്തുകാരും ദേശദ്രോഹികളും പാകിസ്താന്‍ അനുകൂലികളുമാണെന്ന് പെണ്‍കുട്ടികളെ പറഞ്ഞുമനസിലാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഹിന്ദു പെണ്‍കുട്ടികളെ ഇസ്‍ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ തലയ്ക്കൊന്നിന് എന്നവണ്ണം മുസ്‍ലിംകള്‍ക്ക് പ്രതിഫലം ലഭിക്കുന്നുണ്ടെന്നും നോട്ടീസില്‍ പറയുന്നു. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും മോദിയുടെ ഗോവധ നിരോധം തൃപ്തികരമല്ലെന്നും പറയുന്ന ഭാരതീയ ഗോ ക്രാന്തി മഞ്ച്, ഗോവധത്തിന് പിടികൂടുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ഭരണകൂടം തയാറാകണമെന്നും ആവശ്യപ്പെടുന്നുണ്ട്.