LiveTV

Live

National

നോട്ട് നിരോധം വര്‍ധിപ്പിച്ചത് തട്ടിപ്പുകള്‍; കൂടുതലും ഡിജിറ്റല്‍ ചതിക്കുഴികള്‍

നോട്ട് നിരോധം വര്‍ധിപ്പിച്ചത് തട്ടിപ്പുകള്‍; കൂടുതലും ഡിജിറ്റല്‍ ചതിക്കുഴികള്‍
Summary
രാജ്യത്തെ പ്രധാനനഗരങ്ങളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകള്‍‍ അധികവും നടക്കുന്നത്.

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായതായി കണക്കുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 10 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി ഐടി മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ പ്രധാനനഗരങ്ങളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകള്‍‍ അധികവും നടക്കുന്നത്.

നോട്ട് നിരോധം വര്‍ധിപ്പിച്ചത് തട്ടിപ്പുകള്‍; കൂടുതലും ഡിജിറ്റല്‍ ചതിക്കുഴികള്‍

നോട്ട് നിരോധനത്തിന് ശേഷം പെ ടിഎം ഉള്‍പ്പടെയുള്ള മൊബൈല്‍ വാലറ്റുകളെ പ്രോത്സാഹിപ്പിച്ച കേന്ദ്രസര്‍ക്കാരിനെ വിശ്വസിച്ച പലര്‍ക്കും കിട്ടി പണി. ഇതിനുപുറമെ വ്യാജ എടിഎം കാര്‍ഡുകളും ഓണ്‍ലൈന്‍ സംവിധാനങ്ങളും ഉപയോഗിച്ചുള്ള തട്ടിപ്പുകളും ഏറെയാണ്. രാജ്യത്ത് ‌2017 ജൂണ്‍ വരെ 27,482 സൈബര്‍ സാമ്പത്തിക കേസുകളാണ് രജിസ്റ്റര്‍ ചെയ്തതത്. സ്പൂഫിങ്, ഫിഷിങ്, മാല്‍വയര്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് നഗരങ്ങള്‍‍ കേന്ദ്രീകരിച്ച തട്ടിപ്പുകള്‍ ഏറെയും. തൊട്ടതിനെല്ലാം സര്‍വീസ് ചര്‍ജ് ഈടാക്കുന്ന ബാങ്കുകള്‍ പക്ഷെ ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ വേണ്ട മുന്‍കരുതലെടുക്കുന്നില്ല. തടയാന്‍ സര്‍ക്കാരുകളും ഒന്നും ചെയ്യുന്നില്ല എന്നതാണ് കുറ്റങ്ങള്‍ പെരുകുന്നതിന് കാരണം.