LiveTV

Live

National

ബിജെപി വനിതാ എംപിയെ കാള കുത്താന്‍ ഓടിച്ചു; റെയില്‍വെ സ്റ്റേഷന്‍ സൂപ്രണ്ടിന് സസ്‍പെന്‍ഷന്‍

ബിജെപി വനിതാ എംപിയെ കാള കുത്താന്‍ ഓടിച്ചു; റെയില്‍വെ സ്റ്റേഷന്‍ സൂപ്രണ്ടിന് സസ്‍പെന്‍ഷന്‍
Summary
മധുര റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശിക്കവെ ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമ മാലിനിയെ കാള കുത്താന്‍ ഓടിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമൊക്കെ ആരും മറന്നിട്ടുണ്ടാകില്ല.

മധുര റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശിക്കവെ ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമ മാലിനിയെ കാള കുത്താന്‍ ഓടിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമൊക്കെ ആരും മറന്നിട്ടുണ്ടാകില്ല. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ബിജെപി വനിതാ എംപിയെ കാള കുത്താന്‍ ഓടിച്ചു; റെയില്‍വെ സ്റ്റേഷന്‍ സൂപ്രണ്ടിന് സസ്‍പെന്‍ഷന്‍

റെയില്‍വെ സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഹേമ മാലിനിയുടെ സന്ദര്‍ശനം. ഉദ്യോഗസ്ഥര്‍ക്കും പൊലീസിന്റെയും നടുവില്‍ റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലൂടെ നടന്നുവരുന്നതിനിടെയായിരുന്നു ഹേമ മാലിനിയെ ഒരു കാള കുത്താന്‍ എത്തിയത്. പെട്ടെന്ന് തന്നെ ഒരു യുവാവ് കാളയുടെ കൊമ്പില്‍ പിടിച്ച് വലിച്ചതു കൊണ്ട് ഹേമ മാലിനി പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ സ്റ്റേഷന്‍ സൂപ്രണ്ടിനെ സസ്‍പെന്‍ഡ് ചെയ്തെന്നാണ് ഒടുവിലത്തെ വാര്‍ത്ത.

സ്റ്റേഷന്‍ സൂപ്രണ്ട് കെഎല്‍ മീനക്കെതിരെയാണ് നടപടിയുണ്ടായത്. തെരുവിലൂടെ അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ പ്ലാറ്റ്ഫോമിലും സ്റ്റേഷന്‍ പരിസരത്തും പ്രവേശിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സൂപ്രണ്ടിനെ സസ്‍പെന്‍ഡ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോയെന്ന കാര്യത്തില്‍ പ്രത്യേക അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.