'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ..' പാടി ധോണിയുടെ രണ്ടു വയസുകാരി മകള്‍

മലയാളം സിനിമാഗാനം പാടിക്കൊണ്ടാണ് സിവ ഏവരെയും ഞെട്ടിച്ചുകളഞ്ഞിരിക്കുകയാണ്. സംഭവം ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. മകളുടെ പേരിലുള്ള പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ..

കുസൃതികള്‍ കൊണ്ട് ഇതിനു മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള കുഞ്ഞുമിടുക്കിയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് ധോണിയുടെ രണ്ടു വയസുകാരി മകള്‍ സിവ ധോണി. ഇപ്പോഴിതാ, 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ.....' എന്ന മലയാളം സിനിമാഗാനം പാടിക്കൊണ്ട് സിവ ഏവരെയും ഞെട്ടിച്ചുകളഞ്ഞിരിക്കുകയാണ്. സംഭവം ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. മകളുടെ പേരിലുള്ള പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. മലയാളി പോലുമല്ലാത്ത ഒരു കുഞ്ഞു ഗായിക എങ്ങിനെ മലയാള സിനിമാഗാനം പാടിയെന്ന് ആശ്ചര്യപ്പെട്ടുകൊണ്ടാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ കാണാം..