LiveTV

Live

National

സ്മൃതി ഇറാനിയും മണ്ടിയാണോ ? സിനിമാക്കാര്‍ മണ്ടന്‍മാരാണെന്ന് പറഞ്ഞ ബിജെപി നേതാവിനെ കളിയാക്കി ശേഖര്‍ സുമന്‍

സ്മൃതി ഇറാനിയും മണ്ടിയാണോ ? സിനിമാക്കാര്‍ മണ്ടന്‍മാരാണെന്ന് പറഞ്ഞ ബിജെപി നേതാവിനെ കളിയാക്കി ശേഖര്‍ സുമന്‍
Summary
ഒരു ആവേശത്തിന് പഞ്ചിന് വേണ്ടി പറയുന്ന ചില കാര്യങ്ങള്‍ ബൂമാറാങ് പോലെ തിരിച്ചുവരുന്നത് നിത്യജീവിതത്തില്‍ നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്.

ഒരു ആവേശത്തിന് പഞ്ചിന് വേണ്ടി പറയുന്ന ചില കാര്യങ്ങള്‍ ബൂമാറാങ് പോലെ തിരിച്ചുവരുന്നത് നിത്യജീവിതത്തില്‍ നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ചിലയിടത്ത് ഇതിന് സെല്‍ഫ് ഗോള്‍ എന്നൊക്കെ പറയും. രാഷ്ട്രീയക്കാര്‍ക്കിടയിലാണ് ഇത് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. ഇതുപോലൊന്നായിരുന്നു ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവുവിന്‍റെ 'മണ്ടന്‍' പ്രസ്താവന. ബോളിവുഡ് താരങ്ങളെല്ലാം ബുദ്ധിയില്ലാത്തവരാണെന്നായിരുന്നു നരസിംഹ റാവുവിന്‍റെ പരാമര്‍ശം. എന്നാല്‍ ഇതിനെ നടന്‍ ശേഖര്‍ സുമന്‍ പൊളിച്ചടുക്കിയത് സമാനതകളില്ലാത്ത രീതിയില്‍ ആയിരുന്നു.

സ്മൃതി ഇറാനിയും മണ്ടിയാണോ ? സിനിമാക്കാര്‍ മണ്ടന്‍മാരാണെന്ന് പറഞ്ഞ ബിജെപി നേതാവിനെ കളിയാക്കി ശേഖര്‍ സുമന്‍

നരസിംഹ റാവുവിന്‍റെ പ്രസ്താവന കുറച്ച് കടന്നുപോയെന്നും അതിവിചിത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശേഖര്‍ സുമന്‍ തുടങ്ങിയത്. ഒരു കാലത്ത് ബോളിവുഡ് താരങ്ങളായിരുന്ന സ്മൃതി ഇറാനിയെ പോലെയുള്ളവരെ ബിജെപിയില്‍ എടുത്തതും മന്ത്രിയാക്കിയും ബുദ്ധിയില്ലാത്തതു കൊണ്ടാണോയെന്ന് സുമന്‍ ചോദിക്കുന്നു. വെള്ളിത്തിരയില്‍ തിളങ്ങി നിന്നവരായിരുന്നു സ്മൃതി ഇറാനി, ശത്രുഘന്‍ സിന്‍ഹ, വിനോദ് ഖന്ന, ധര്‍മേന്ദ്ര, ഹേമ മാലിനി തുടങ്ങിയവരൊക്കെ. ഇതില്‍ സ്മൃതി കേന്ദ്രമന്ത്രിയായി. അതും വിവര സാങ്കേതിക വകുപ്പ് മന്ത്രി. മറ്റുള്ളവര്‍ ബിജെപിയിലെ പ്രധാന പദവികള്‍ വഹിക്കുന്നവരും. ഇവരൊക്കെ മണ്ടന്‍മാര്‍ ആയിരുന്നെങ്കില്‍ എന്തിനാണ് ഇവരെ പാര്‍ട്ടിയിലെടുത്തത്. ഉന്നത സ്ഥാനങ്ങള്‍ നല്‍കിയത് ? ഇനി സ്മൃതി അടക്കമുള്ളവര്‍ക്ക് ബുദ്ധിയില്ലെന്നാണോ നരസിംഹ റാവു ഉദ്ദേശിച്ചതെന്നും സുമന്‍ ചോദിച്ചു.

നരസിംഹ റാവുവിനെതിരെ കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറും രംഗത്തുവന്നിരുന്നു. എല്ലാ സിനിമാക്കാരും തന്നെപ്പോലെയാണെന്ന് കരുതരുതെന്നും ഇത് ലജ്ജാകരമാണെന്നുമായിരുന്നു ഫര്‍ഹാന്‍റെ വിമര്‍ശം. വിജയ് ചിത്രം മെര്‍സലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നരസിംഹ റാവുവിന്‍റെ 'മണ്ടന്‍' പ്രസ്താവന.