LiveTV

Live

National

ഇനി മുതല്‍ പൈക കലാപം ഒന്നാം സ്വാതന്ത്ര്യ സമരമാകും

ഇനി മുതല്‍ പൈക കലാപം ഒന്നാം സ്വാതന്ത്ര്യ സമരമാകും
Summary
രാജ്യത്തെമ്പാടും പൈക കലാപത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിന് കേന്ദ്രം 200 കോടി രൂപ വകയിരുത്തിയിട്ടുള്ളതായി ജാവദേക്കര്‍ അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്‍തു

1817ല്‍ ഒഡീഷയില്‍ നടന്ന പൈക കലാപം (പൈക ബിദ്രോഹ) ഒന്നാം സ്വാതന്ത്ര്യ സമരമാകും. അടുത്ത അധ്യയനവര്‍ഷം മുതല്‍ ചരിത്രപാഠപുസ്തകത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്ന് മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു പൈക കലാപത്തിന്റെ 200 വാര്‍ഷികദിനം ആഘോ.

രാജ്യത്തെമ്പാടും പൈക കലാപത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിന് കേന്ദ്രം 200 കോടി രൂപ വകയിരുത്തിയിട്ടുള്ളതായി ജാവദേക്കര്‍ അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്‍തു. നിലവില്‍ 1857 ലെ 'ശിപായി ലഹള'യെയാണ് ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കുന്നത്. പൈക കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബക്ഷി ജഗന്ധു ബിദ്യാധരയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ 1817 ല്‍ നടന്ന കലാപമാണ് പൈക ബിദ്രോഹ എന്നറിയപ്പെടുന്നത്.