LiveTV

Live

National

ഡല്‍ഹിയിലെ വാഹന നിയന്ത്രണം: നിയമം ലംഘിച്ച് എംപിമാര്‍ പാര്‍ലമെന്റില്‍

ഡല്‍ഹിയിലെ വാഹന നിയന്ത്രണം: നിയമം ലംഘിച്ച്  എംപിമാര്‍ പാര്‍ലമെന്റില്‍
Summary
ഡല്‍ഹിയിലെ വാഹന നിയന്ത്രണ പദ്ധതിയെ തള്ളി എംപിമാര്‍. ഏഴിലധികം എംപിമാരാണ് നിയമം ലംഘിച്ച് പാര്‍ലമെന്റിലെത്തിയത്.
ഡല്‍ഹിയിലെ വാഹന നിയന്ത്രണം: നിയമം ലംഘിച്ച്  എംപിമാര്‍ പാര്‍ലമെന്റില്‍

ഡല്‍ഹിയിലെ വാഹന നിയന്ത്രണ പദ്ധതിയെ തള്ളി എംപിമാര്‍. ഏഴിലധികം എംപിമാരാണ് നിയമം ലംഘിച്ച് പാര്‍ലമെന്റിലെത്തിയത്.
സമ്മേളനത്തിന് എത്തുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ബസ്സുകളില്‍ കയറാനുണ്ടായതോ രണ്ട് പേര്‍ മാത്രം.

തലസ്ഥാനത്തെ ജനങ്ങളെ മുഴുവന്‍ ഒറ്റ - ഇരട്ട പദ്ധതിയിലേക്ക് ആകര്‍ഷിക്കാനും പദ്ധതി വിജയമാണെന്ന് സ്ഥാപിക്കാനും എഎപി സര്‍ക്കാര്‍ പാടുപെടുമ്പോഴാണ് ബിജെപി എംപിമാരുടെ വരവ്. അതും ആദ്യ ഘട്ടം വിജയകരമാണെന്ന പ്രഖ്യാപനത്തിന് ശേഷം നടത്തുന്ന രണ്ടാം ഘട്ടത്തിന്റെ അഞ്ചാം ദിവസത്തിലും. ബജറ്റ് സമ്മേളനം മുന്നില്‍ കണ്ട ഡല്‍ഹി സര്‍ക്കാര്‍ ആറ് ബസ്സുകളാണ് എംപിമാര്‍ക്ക് പാര്‍ലമെന്റില്‍ എത്തുന്നതിന് ഒരുക്കിയിരുന്നത്. ഒന്‍പത് മണി തൊട്ട് ബസ്സുകള്‍ നിരന്നു കിടന്നു, എത്തിയത് രണ്ട് എംപിമാര്‍ മാത്രം. രണ്ടുപേരും പദ്ധതിയെ വാനോളം പുകഴ്ത്തി.

ഇത് ഒരു വിഭാഗത്തിന് മാത്രമെന്ന ഭാവത്തില്‍ എത്തിയവരായിരുന്നു എംപിമാരില്‍ ഏറെയും‍. എട്ട് എംപിമാരാണ് നിയമം ലംഘിച്ച് പാര്‍ലമെന്റിലെത്തിയത്. ഏപ്രില്‍ 30 വരെ തുടരുന്ന പദ്ധതിയില്‍ നിയമലംഘകര്‍ക്ക് 2,000 രൂപയാണ് പിഴ.