LiveTV

Live

National

സിനിമക്ക് പരമാധികാരിയുടെ അനുമതി വാങ്ങാന്‍ ഇത് ഉത്തരകൊറിയയല്ല; ബിജെപിയോട് ഡിഎംകെ

സിനിമക്ക് പരമാധികാരിയുടെ അനുമതി വാങ്ങാന്‍ ഇത് ഉത്തരകൊറിയയല്ല; ബിജെപിയോട് ഡിഎംകെ
Summary
വിജയ് നായകനായ പുതിയ ചിത്രം മെര്‍സലിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ ബിജെപിയെ പരിഹസിച്ച് ഡിഎംകെ

വിജയ് നായകനായ പുതിയ ചിത്രം മെര്‍സലിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ ബിജെപിയെ പരിഹസിച്ച് ഡിഎംകെ. ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമര്‍ശിക്കുന്നുവെന്ന് ആരോപിച്ച് സിനിമയുടെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു ഡിഎംകെ വക്താവ് മനു സുന്ദരം.

സിനിമക്ക് പരമാധികാരിയുടെ അനുമതി വാങ്ങാന്‍ ഇത് ഉത്തരകൊറിയയല്ല; ബിജെപിയോട് ഡിഎംകെ

ഒരു സിനിമ പ്രദര്‍ശനത്തിന് എത്തിക്കാന്‍ രാജ്യത്തിന്‍റെ പരമോന്നത അധികാരിയുടെ അനുമതി വാങ്ങിയിട്ട് വേണമെന്ന് പറയാന്‍ ഇത് ഉത്തരകൊറിയയല്ലെന്നായിരുന്നു മനുവിന്‍റെ പരിഹാസം. ഇന്ത്യ ഉത്തരകൊറിയയെ പോലെയാണെന്ന പ്രതീതിയുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഒരോ സിനിമയും അതിലെ ഓരോ രംഗങ്ങളും പ്രദര്‍ശിപ്പിക്കണമെങ്കില്‍ പരമോന്നത അധികാരിയുടെ അനുവാദം വേണമെന്ന നിലയിലേക്ക് കാര്യങ്ങളെ അടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ആവിഷ്‍കാര സ്വാതന്ത്ര്യം എന്താണെന്ന് അവര്‍ക്കറിയില്ല എന്ന് പറയാനും ഇതാണ് കാരണം. പഹല്‍ജ് നിഹാലിനി മോശമാണെന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ തലപ്പത്ത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പ്രതിഷ്ഠിച്ചുകൊള്ളൂവെന്നും മനു പറഞ്ഞു.

ബിജെപി നേതാക്കളുടെ ആവശ്യത്തിനെതിരെ വിജയ്‍യുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖറും രംഗത്തുവന്നിട്ടുണ്ട്. ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയിലാണ് താന്‍ സംസാരിക്കുന്നത്. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകണം. രാഷ്ട്രീയ ബന്ധങ്ങളുള്ള ആളുകള്‍ തന്നെയാണ് സെന്‍സര്‍ ബോര്‍ഡിലുള്ളത്. അവരാണ് ചിത്രത്തിന് അനുമതി നല്‍കിയതും. എന്നിട്ട് എന്തിനാണ് ഇപ്പോള്‍ പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.