LiveTV

Live

National

ഉത്തര്‍പ്രദേശിന്റെ ടൂറിസം ഭൂപടത്തില്‍ താജ്‍മഹലില്ല

ഉത്തര്‍പ്രദേശിന്റെ ടൂറിസം ഭൂപടത്തില്‍ താജ്‍മഹലില്ല
Summary
ലോകത്തിലെ ഏഴു അത്ഭുതങ്ങളിലൊന്നായ താജ്‍മഹലിനെ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാന പൈതൃക പട്ടികയില്‍ നിന്ന് ഒഴിവാക്കി

ലോകത്തിലെ ഏഴു അത്ഭുതങ്ങളിലൊന്നായ താജ്‍മഹലിനെ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാന പൈതൃക പട്ടികയില്‍ നിന്ന് ഒഴിവാക്കി. യുപി സര്‍ക്കാര്‍ പുതുതായി പുറത്തിറക്കിയ ടൂറിസം ബുക്ക്‍ലെറ്റില്‍ നിന്നാണ് താജ്‍മഹലിനെ ഒഴിവാക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളും പൈതൃക കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയ പട്ടികയില്‍ നിന്നാണ് താജ്‍മഹലിനെ സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്. സംഭവം വിവാദമായെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക തലത്തില്‍ വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.

ഉത്തര്‍പ്രദേശിന്റെ ടൂറിസം ഭൂപടത്തില്‍ താജ്‍മഹലില്ല

മുഗള്‍ സാമ്രാജ്യത്തിന്റെ മാത്രം ചിഹ്നമെന്ന രീതിയില്‍ ഇതാദ്യമായല്ല യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപി സര്‍ക്കാര്‍ താജ്‍മഹലിനെ കരിവാരിത്തേയ്ക്കുന്നത്. എന്നാല്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രമെന്ന വസ്തുത സൌകര്യപൂര്‍വം മറന്നാണ് ബുക്ക്‍ലെറ്റ് അച്ചടിച്ചിരിക്കുന്നത്. ജൂണില്‍ ആദിത്യനാഥ് നടത്തിയ പ്രസംഗത്തിനിടെ താജ്‍മഹലും അതിന്റെ മിനാരങ്ങളും ഇന്ത്യന്‍ സംസ്കാരത്തിന്റെ പ്രതീകമല്ലെന്ന് പറഞ്ഞിരുന്നു. യോഗി ആദിത്യനാഥ് മുഖ്യ പുരോഹിതനായുള്ള ഗൊരഖ്നാഥ് ക്ഷേത്രമുള്‍പ്പെടെയുള്ളവ ബുക്ക്‍ലെറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനിടെ ആശയവിനിമയത്തിലെ പിശകാണ് താജ്‍മഹല്‍ വിട്ടുപോകാന്‍ കാരണമെന്ന് ടൂറിസം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.