LiveTV

Live

National

ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും: സച്ചിന്‍ പൈലറ്റ്

ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും: സച്ചിന്‍ പൈലറ്റ്
Summary
രാഹുൽ അധ്യക്ഷനാകുന്നത്​ സംബന്ധിച്ച അഭ്യൂഹങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ്​ അദ്ദേഹവുമായി അടുത്ത ബന്ധമുള്ള സച്ചിൻ പൈലറ്റിന്‍റെ വെളിപ്പെടുത്തൽ.

ദീപാവലിക്ക്​ ശേഷം രാഹുൽ ഗാന്ധി കോൺഗ്രസ്​ അധ്യക്ഷനായേക്കുമെന്ന്​ പാർട്ടി നേതാവ്​ സച്ചിൻ പൈലറ്റ്​. രാഹുൽ അധ്യക്ഷനാകുന്നത്​ സംബന്ധിച്ച അഭ്യൂഹങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ്​ അദ്ദേഹവുമായി അടുത്ത ബന്ധമുള്ള സച്ചിൻ പൈലറ്റിന്‍റെ വെളിപ്പെടുത്തൽ.

ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും: സച്ചിന്‍ പൈലറ്റ്

സംഘടന തെരഞ്ഞെടുപ്പ്​ നടന്നുകൊണ്ടിരിക്കുകയാണ്​. പുതിയ അധ്യക്ഷൻ ദീപാവലിക്ക്​ ശേഷം അധികാരമേൽക്കും. രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തെത്തി പാർട്ടിയെ മുന്നിൽനിന്ന്​ നയിക്കണമെന്നതാണ്​ പൊതു അഭിപ്രായം -അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയങ്ക ഗാന്ധി കോൺഗ്രസിന്‍റെ ഭാഗമാണെന്നും രാഷ്​ട്രീയത്തിൽ സജീവമാകുമോ എന്നത്​ അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും ചോദ്യത്തിന്​ മറുപടിയായി സച്ചിൻ പൈലറ്റ്​ പറഞ്ഞു. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു എന്നത്​ ദോഷമായി കാണരുതെന്ന്​ കോൺഗ്രസിൽ കുടുംബവാഴ്ചയാണെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തിന്​ അദ്ദേഹം മറുപടി നൽകി. ആരോപണമുന്നയിക്കുന്ന ബിജെപിയിലും ഇത്തരത്തിൽ രാഷ്ട്രീയത്തിലെത്തിയവരുണ്ടെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.