LiveTV

Live

National

മുസ്‌ലിംകള്‍ക്ക് ഗോമൂത്രം കുടിക്കാമെന്ന് രംദേവ്

മുസ്‌ലിംകള്‍ക്ക് ഗോമൂത്രം കുടിക്കാമെന്ന് രംദേവ്
Summary
പതഞ്ജലി ഗ്രൂപ്പ് ഹിന്ദു സ്ഥാപനമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. വിദ്വേഷത്തിന്‍റെ മതില്‍ പണിയാനാണ് അത്തരക്കാര്‍ ശ്രമിക്കുന്നതെന്ന് രാംദേവ്

മുസ്‌ലിംകള്‍ക്ക് ഗോമൂത്രം കുടിക്കാമെന്ന് പതഞ്ജലി സ്ഥാപകന്‍ ബാബാ രംദേവ്. ഗോമൂത്രം ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്നും രാംദേവ് പറഞ്ഞു.

പതഞ്ജലി ഗ്രൂപ്പ് ഹിന്ദു സ്ഥാപനമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. വിദ്വേഷത്തിന്‍റെ മതില്‍ പണിയാനാണ് അത്തരക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ താന്‍ ഹമിദ് സഹോദരന്മാരുടെ ഹംദാര്‍ഡിനെയും ഫറൂഖ് ഭായിയുടെ ഹിമാലയെയും പിന്തുണയ്ക്കുന്നുണ്ട്. ഹിമാലയ ഗ്രൂപ്പാണ് തനിക്ക് യോഗഗ്രാമം സ്ഥാപിക്കാന്‍ ഭൂമി നല്‍കിയതെന്നും രാംദേവ് പറഞ്ഞു.

പതഞ്ജലി ഗ്രൂപ്പ് അടുത്ത 100 വര്‍ഷം വരെ നിലനില്‍ക്കണമെന്നാണ് താന്‍ കരുതുന്നത്. തന്‍റെ പിന്‍ഗാമി ഏതെങ്കിലും വ്യവസായി ആവില്ല. താന്‍ പരിശീലനം നല്‍കിയ 500 സന്യാസിമാരുടെ കൈകളിലാണ് പതഞ്ജലിയെ ഏല്‍പിക്കുകയെന്നും രാംദേവ് വ്യക്തമാക്കി. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു രാദേവ്.