LiveTV

Live

National

ബംഗളൂരുവിലെത്തിയെ ടോം ഉഴുന്നാലിന് ഊഷ്മള സ്വീകരണം

ബംഗളൂരുവിലെത്തിയെ  ടോം ഉഴുന്നാലിന് ഊഷ്മള സ്വീകരണം
Summary
രാവിലെ എട്ടരയോടെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ നഗരവികസന മന്ത്രി കെ.ജെ. ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു

ബംഗളൂരുവിലെത്തിയെ ഫാ. ടോം ഉഴുന്നാലിന് ഊഷ്മള സ്വീകരണം. രാവിലെ എട്ടരയോടെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ നഗരവികസന മന്ത്രി കെ.ജെ. ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കോക്സ് ടൌണിലെ ഡോണ്‍ ബോസ്കോ പൊവിന്‍ഷ്യല്‍ ഹൌസിലെത്തിയ അദ്ദേഹത്തിന് അവിടെയും സ്വീകരണം ഒരുക്കി. തുടര്‍ന്ന് നടത്തിയ പ്രാര്‍ത്ഥനയിലും ഫാ. ടോം പങ്കെടുത്തു. ഇപ്പോള്‍, കോറമംഗലയിലെ സെന്റ് ജോണ്‍സ് കോളജില്‍ നടക്കുന്ന കാത്തലിക് ബിഷപ്പ് കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുകയാണ് അദ്ദേഹം.

കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ക്ളീമിസ് കാതോലിക്ക ബാവ എന്നിവരുമായി കൂടികാഴ്ച നടത്തും. വൈകിട്ട് അഞ്ചരയ്ക്ക് മ്യൂസിയം റോഡിലെ ഗുഡ്ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണത്തിലും ഫോ. ടോം പങ്കെടുക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും ചടങ്ങിനെത്തും.