LiveTV

Live

National

തൊട്ടുപിറകില്‍ കൂട്ടുകാരന്‍ മുങ്ങിമരിക്കുമ്പോള്‍ അവര്‍ സെല്‍ഫി ആവേശത്തിലായിരുന്നു...

തൊട്ടുപിറകില്‍ കൂട്ടുകാരന്‍ മുങ്ങിമരിക്കുമ്പോള്‍ അവര്‍ സെല്‍ഫി ആവേശത്തിലായിരുന്നു...
Summary
സെല്‍ഫി ഭ്രമം മൂത്ത് പല സാഹസവും ചിലര്‍ കാട്ടിക്കൂട്ടാറുണ്ട്. ഒരു സെല്‍ഫിക്കായി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയവരുടെ എണ്ണം വിരലില്‍ എണ്ണാവുന്നതല്ല.

സെല്‍ഫി ഭ്രമം മൂത്ത് പല സാഹസവും ചിലര്‍ കാട്ടിക്കൂട്ടാറുണ്ട്. ഒരു സെല്‍ഫിക്കായി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയവരുടെ എണ്ണവും വിരലില്‍ എണ്ണാവുന്നതല്ല. എന്നാല്‍ സ്വന്തം കൂട്ടുകാരന്‍ ഒരു കൈ അകലത്തില്‍ മുങ്ങി മരിക്കുമ്പോഴും സെല്‍ഫി എടുക്കുന്ന ആവേശത്തിലായിരുന്ന ഒരു സംഘം വിദ്യാര്‍ഥികളാണ് ഏറ്റവുമൊടുവില്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ബംഗളൂരുവിലാണ് സംഭവം. പരിസരബോധമില്ലാതെയുള്ള സെല്‍ഫി ഭ്രമത്തിന്‍റെ അവസാന ഇരയാണ് വിശ്വാസ് ജി എന്ന 17 കാരന്‍. ബംഗളൂരു ഐടി ഹബ്ബിന്‍റെ പ്രാന്തപ്രദേശങ്ങളിലുള്ള കുളത്തിലായിരുന്നു വിശ്വാസിന്‍റെ ദാരുണാന്ത്യം.

തൊട്ടുപിറകില്‍ കൂട്ടുകാരന്‍ മുങ്ങിമരിക്കുമ്പോള്‍ അവര്‍ സെല്‍ഫി ആവേശത്തിലായിരുന്നു...

നാഷണല്‍ കോളജില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘമാണ് അവധി ആഘോഷിക്കാന്‍ ഇവിടെ എത്തിയത്. പത്തടിയോളം ആഴമുള്ള കുളത്തിലെ കുളിയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. ചാടി തിമിര്‍ത്ത് കുളിയും സെല്‍ഫിയെടുക്കലുമൊക്കെ കഴിഞ്ഞ് കുളത്തില്‍ നിന്നു കയറിയ സംഘം സമീപത്തുള്ള ക്ഷേത്രത്തിലേക്ക് നടന്നു. അപ്പോഴും വിശ്വാസ് കൂടെയുണ്ടോയെന്നവര്‍ ശ്രദ്ധിച്ചില്ല. കുറേ സമയം കഴിഞ്ഞാണ് വിശ്വാസ് കൂടിയില്ലെന്ന് സംഘം തിരിച്ചറിയുന്നത്. ഇതോടെ സ്വന്തം നിലക്കുള്ള തിരച്ചിലിനൊടുവില്‍ അവര്‍ കുളത്തില്‍ നിന്നെടുത്ത സെല്‍ഫികള്‍ പരിശോധിച്ചു. ഇതിലൊരു സെല്‍ഫിയിലാണ് തങ്ങള്‍ ആര്‍ത്ത് സന്തോഷിക്കുമ്പോള്‍ ഒരു കൈ അകലെ തങ്ങളുടെ കൂട്ടുകാരന്‍ മുങ്ങിത്താഴുന്നതിന്‍റെ ചിത്രം അവര്‍ കാണുന്നത്. തുടര്‍ന്ന് സംഘം സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പിന്നീട് നടത്തിയ തിരച്ചിലില്‍ വിശ്വാസിന്‍റെ മൃതദേഹം അധികൃതര്‍ കുളത്തിന്‍റെ അടിത്തട്ടില്‍ നിന്നു കണ്ടെത്തി.

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് വിശ്വാസിന്‍റെ രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ 25 കുട്ടികളോടൊപ്പം ഒരു അധ്യാപകൻ മാത്രമാണ് പോയതെന്നായിരുന്നു നാഷണൽ കോളജ് അധികൃതരുടെ വിശദീകരണം.