LiveTV

Live

National

രജനീകാന്തിന് പറ്റിയ പാര്‍ട്ടി ബിജെപി, താന്‍ കമ്യൂണിസ്റ്റല്ലെന്നും കമല്‍ഹാസന്‍

രജനീകാന്തിന് പറ്റിയ പാര്‍ട്ടി ബിജെപി, താന്‍ കമ്യൂണിസ്റ്റല്ലെന്നും കമല്‍ഹാസന്‍
Summary
വാക് ശരങ്ങളിലൂടെ ഇരു തമിഴ് സൂപ്പര്‍താരങ്ങളും തങ്ങളുടെ രാഷ്ട്രീയ പ്രവേശം സജീവമാക്കി നിര്‍ത്തുകയാണ്.

തമിഴ്‍ സിനിമ ലോകത്തിന്റെ തലൈവരും ഉലകനായകനും തമ്മിലുള്ള രാഷ്ട്രീയ പോര് തുടരുന്നു. രജനീകാന്തിന് ഏറ്റവും യോജിച്ച പാര്‍ട്ടിയാണ് ബിജെപിയെന്ന് പറഞ്ഞ കമല്‍ഹാസന്‍, താനൊരു യുക്തിവാദിയാണെന്നും വ്യക്തമാക്കി. വാക് ശരങ്ങളിലൂടെ ഇരു തമിഴ് സൂപ്പര്‍താരങ്ങളും തങ്ങളുടെ രാഷ്ട്രീയ പ്രവേശം സജീവമാക്കി നിര്‍ത്തുകയാണ്.

രജനീകാന്തിന് പറ്റിയ പാര്‍ട്ടി ബിജെപി, താന്‍ കമ്യൂണിസ്റ്റല്ലെന്നും കമല്‍ഹാസന്‍

രജനീകാന്തിന്റെ മതവിശ്വസങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഏറ്റവും ഇണങ്ങുക കാവി പാര്‍ട്ടിയാണ്. പക്ഷേ ഞാനൊരു യുക്തിവാദിയാണ്. തമിഴ്‍നാട്ടില്‍ ഒരു അച്ഛേ ദിനും വന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളെക്കുറിച്ച് എനിക്ക് പറയാനാകില്ല. ഏതായാലും തമിഴ്‍നാട്ടിലില്ല. ഇവിടെ എന്ന് അച്ഛേ ദിന്‍ വരുമെന്നും കമല്‍ഹാസന്‍ ചോദിച്ചു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം. ഈ വര്‍ഷം അവസാനത്തോടെ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി താന്‍ എത്തുമെന്നും ഇത് സംസ്ഥാനത്തെ ദ്രാവിഡ കക്ഷികളെ എതിര്‍ത്താകും നിലകൊള്ളുകയെന്നും കമല്‍ വ്യക്തമാക്കി. ഡിഎംകെയുടെയും എഐഎഡിഎംകെയുടേയും അഴിമതിക്കഥകള്‍ തമിഴ് ജനതക്ക് നന്നായി അറിയാം. അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ പാര്‍ട്ടിയുടെ രൂപീകരണം സംബന്ധിച്ച് കൃത്യമായൊരു സമയം പറയാന്‍ കഴിയില്ല. പക്ഷേ പുതുവത്സരത്തിന് മുമ്പ് തന്റെ പാര്‍ട്ടിയെ രാജ്യം അറിയുമെന്നും കമല്‍ പറഞ്ഞു. എഎപിയോട് സഹകരിച്ചാകും തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്ന് കമല്‍ സൂചന നല്‍കിയിട്ടുണ്ട്. താന്‍ എക്കാലവും ജാതീയതക്ക് എതിരാണെന്നും പക്ഷേ താനൊരു കമ്യൂണിസ്റ്റ് അല്ലെന്നും കമല്‍ പറഞ്ഞു. കമ്യൂണിസ്റ്റുകളില്‍ ചിലര്‍ തനിക്ക് ഹീറോമാരാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.