LiveTV

Live

National

റോഹിങ്ക്യകളെ പിന്തുണച്ച മുസ്ലിം നേതാവിനെ ബിജെപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

റോഹിങ്ക്യകളെ പിന്തുണച്ച മുസ്ലിം നേതാവിനെ ബിജെപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
Summary
റോഹിങ്ക്യകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ മുസ്ലിം വനിതാ നേതാവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ബിജെപി ആസാം എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബേനസീര്‍ അര്‍ഫാനാണ് സസ്പെന്‍ഷനിലായത്. റോഹിങ്ക്യന്‍ ജനതയോടുള്ള..

റോഹിങ്ക്യകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ മുസ്ലിം വനിതാ നേതാവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ബിജെപി ആസാം എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബേനസീര്‍ അര്‍ഫാനാണ് സസ്പെന്‍ഷനിലായത്. റോഹിങ്ക്യന്‍ ജനതയോടുള്ള മ്യാന്‍മറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 16ന് യുണൈറ്റഡ് മൈനോറിറ്റി പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച നിരാഹാര പരിപാടിയില്‍ പങ്കെടുക്കാന്‍ ബേനസീര്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതാണ് സസ്പെന്‍ഷന് കാരണമായത്.

റോഹിങ്ക്യകളെ പിന്തുണച്ച മുസ്ലിം നേതാവിനെ ബിജെപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

"മ്യാന്മറിൽ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുന്നതിനിടെ നിരവധി ഹിന്ദുക്കളും മുസ്ലീങ്ങളും മരണപ്പെട്ടിട്ടുണ്ട്. റോഹിങ്ക്യകള്‍ക്ക് വേണ്ടി ഒരു 'പ്രാർഥന യോഗം' എന്നതിന് പകരം 'പ്രതിഷേധ നിരാഹാര പരിപാടി' എന്നാണ് ഞാന്‍ എഴുതിപ്പോയത്. അത് വാക്കുകളുടെ തെറ്റായ ഉപയോഗമായിരുന്നു. അതില്‍ ഞാൻ ക്ഷമാപണം നടത്തുകയും ചെയ്തു. പക്ഷേ പാർട്ടി അത് മുഖവിലക്കെടുത്തില്ല.'' ബേനസീര്‍ പറയുന്നു.

എന്നാല്‍ പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് വിഷയത്തില്‍ ബേനസീര്‍ പ്രസ്താവന നടത്തിയതെന്നും മറ്റൊരു സംഘടന നടത്തുന്ന പരിപാടിക്ക് പിന്തുണ തേടിയത് പാര്‍ട്ടിയുടെ സമ്മതം വാങ്ങാതെയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയ അയച്ച സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.