LiveTV

Live

National

രാഹുലിന്റെ പ്രസ്താവന രാഷ്ട്രീയ കുറ്റസമ്മതമാണെന്ന് ബിജെപി

രാഹുലിന്റെ പ്രസ്താവന രാഷ്ട്രീയ കുറ്റസമ്മതമാണെന്ന് ബിജെപി
Summary
കുടുംബവാഴ്ചയെ ന്യായീകരിക്കുന്ന രാഹുലിന്റെ പ്രസ്താവന അപമാനകരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന് വന്നത് സ്വന്തം കഴിവുകൊണ്ടാണ്. കുടുംബവാഴ്ച കൊണ്ടല്ല.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎസ് പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. സോണിയയുടെ കീഴിലുള്ള കോണ്‍ഗ്രസ് ദാര്‍ഷ്ട്യം കൊണ്ട് തോറ്റു എന്നുള്ള രാഹുലിന്റെ പ്രസ്താവന രാഷ്ട്രീയ കുറ്റസമ്മതമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.കുടുംബവാഴ്ചയെ ന്യായീകരിക്കുന്ന രാഹുലിന്റെ പ്രസ്താവന അപമാനകരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന് വന്നത് സ്വന്തം കഴിവുകൊണ്ടാണ്. കുടുംബവാഴ്ച കൊണ്ടല്ല.

ജനങളുമായി ബന്ധപ്പെടുന്നതില്‍ പരാജയപ്പെട്ട രാഹുല്‍ എതിരാളികളെ വിമര്‍ശിക്കാനാണ് അവസരം കണ്ടെത്തുന്നതെന്നും സ്മൃതി ഇറാനി ഡല്‍ഹിയില്‍ പറഞ്ഞു