LiveTV

Live

National

പണം നല്‍കിയില്ല, 19കാരിയെ അജ്ഞാതന്‍ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞു

പണം നല്‍കിയില്ല, 19കാരിയെ അജ്ഞാതന്‍ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്നും  പുറത്തേക്കെറിഞ്ഞു
Summary
ഗുരുതരമായി പരിക്കേറ്റ കോമള്‍ ചവാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

പണം നല്‍കാത്തതിന് തുടര്‍ന്ന് പത്തൊന്‍പതുകാരിയെ അജ്ഞാതന്‍ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞു. മുംബൈ വിരാര്‍ റയില്‍വെ സ്റ്റേഷനില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കോമള്‍ ചവാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പണം നല്‍കിയില്ല, 19കാരിയെ അജ്ഞാതന്‍ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്നും  പുറത്തേക്കെറിഞ്ഞു

വ്യാഴാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം. പല്‍ഗാറിലെ നാലസോപരയിലുള്ള വീട്ടിലേക്ക് സബര്‍ബന്‍ തീവണ്ടിയില്‍ പോവുകയായിരുന്നു കോമള്‍. വനിതാ കമ്പാര്‍ട്ട്മെന്റിലായിരുന്നു കോമള്‍ യാത്ര ചെയ്തിരുന്നത്. കമ്പാര്‍ട്ട്മെന്റിലെ ഏകയാത്രക്കാരിയും കോമളായിരുന്നു. ഈ സമയം അജ്ഞാതനായ ഒരാള്‍ അവിടേക്ക് വരികയും പെണ്‍കുട്ടിയോട് പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പണം കൊടുക്കാന്‍ കോമള്‍ വിസമ്മതിച്ചു. ഇതില്‍ ദേഷ്യം പൂണ്ട അയാള്‍ കോമളിനെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. അതിന് ശേഷം ട്രയിനില്‍ നിന്നും ചാടിയ ആള്‍ പ്ലാറ്റ്ഫോമിലൂടെ ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ സമയം പ്ലാറ്റ്ഫോമിലുണ്ടായിരുന്നവരാണ് കോമളിനെ രക്ഷപ്പെടുത്തി വിരാറിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അക്രമിക്കെതിരെ മോഷണശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.

(ഫോട്ടോക്ക് കടപ്പാട്:ഗൂഗിള്‍)