LiveTV

Live

National

ലാത്തിച്ചാര്‍ജിനിടെ വനിതാ എസ്ഐയെ പൊലീസുകാരന്‍ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലാത്തിച്ചാര്‍ജിനിടെ വനിതാ എസ്ഐയെ പൊലീസുകാരന്‍ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Summary
ലൈംഗിക ചൂഷണത്തില്‍ നിന്ന് കാക്കിക്കുള്ളിലെ സ്ത്രീകള്‍ക്ക് പോലും രക്ഷയില്ലെന്ന് വ്യക്തമാക്കുന്നതാണ് കോയമ്പത്തൂരില്‍ നടന്ന ഈ സംഭവം.

പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിക്കിടെ വനിതാ എസ്ഐയെ പൊലീസ് ഓഫീസര്‍ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലൈംഗിക ചൂഷണത്തില്‍ നിന്ന് കാക്കിക്കുള്ളിലെ സ്ത്രീകള്‍ക്ക് പോലും രക്ഷയില്ലെന്ന് വ്യക്തമാക്കുന്നതാണ് കോയമ്പത്തൂരില്‍ നടന്ന ഈ സംഭവം. നീറ്റ് വിരുദ്ധ പ്രതിഷേധത്തിനിടെയായിരുന്നു തിക്കിലും തിരക്കിനുമിടയില്‍ സഹപ്രവര്‍ത്തകയെ പൊലീസ് ഓഫീസര്‍ ലൈംഗികമായി ചൂഷണം ചെയ്തത്. 17 കാരിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കോയമ്പത്തൂരിലെ ഗോവിന്ദാപുരത്ത് സംഘടിച്ച പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.