LiveTV

Live

National

ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി

ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി
Summary
21കാരിയായ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് ബലാത്സംഗശ്രമം ചെറുക്കാന്‍ നിസാമുദ്ദീന്‍ എക്സ്‍പ്രസില്‍ നിന്ന് പുറത്തേക്ക് ചാടിയത്

കൂട്ടബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. 21കാരിയായ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് ബലാത്സംഗശ്രമം ചെറുക്കാന്‍ എറണാകുളം - ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്‍പ്രസില്‍ നിന്ന് പുറത്തേക്ക് ചാടിയത്. തലയ്ക്ക് പരിക്കേറ്റ യുവതി ചികിത്സയിലാണ്.

ചെന്നൈയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി വിജയവാഡയിലെ വീട്ടിലേക്ക് പോവുകയായിരുന്നു. രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. റിസര്‍വേഷന്‍ ഉറപ്പാവാതിരുന്നതിനാല്‍ ടിടിയെ കണ്ട് സീറ്റ് ഉറപ്പാക്കാന്‍ നില്‍ക്കുമ്പോഴാണ് മൂന്ന് പുരുഷന്മാര്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയത്.

ആദ്യം ചില അശ്ലീല ആംഗങ്ങള്‍ കാണിച്ച യുവാക്കളില്‍ രണ്ട് പേര്‍ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ഒരാള്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനും തുടങ്ങി. യുവതികള്‍ കമ്പാര്‍ട്ട്മെന്‍റിലുണ്ടായിരുന്നവരോട് രക്ഷിക്കാന്‍ അപേക്ഷിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് യുവതികളിലൊരാള്‍ ട്രെയിന്‍ പ്രകാശം ജില്ലയിലെ സിംഗരയകൊണ്ട സ്റ്റേഷനിലെത്താറായപ്പോള്‍ പുറത്തേക്ക് ചാടുകയായിരുന്നു.

ഉടന്‍ തന്നെ റെയില്‍വെ പോലീസെത്തി യുവതിയെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കുര്‍ബന്‍, ഹരികേശ് യാദവ്, സുധാകര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.