LiveTV

Live

National

ആള്‍ദൈവം രാംപാലിനെ കുറ്റവിമുക്തനാക്കി

ആള്‍ദൈവം രാംപാലിനെ കുറ്റവിമുക്തനാക്കി
Summary
കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നിരന്തരം തള്ളിയ രാം പാലിനെ ആശ്രമത്തില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായിരുന്നു. സംഘര്‍ഷത്തില്‍ 5സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും..

കലാപത്തിന് നേതൃത്വം നല്‍കിയെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആള്‍ദൈവം രാംപാലിനെ കോടതി വെറുതെവിട്ടു. രാംപാലിനെതിരെ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് ഹരിയാന ഹിസാര്‍ ജയിലില്‍ സജ്ജമാക്കിയ പ്രത്യേക കോടതി വെറുതെവിട്ടത്.

2006ല്‍ ഹരിയാനയിലെ റോത്തക്കില്‍ പ്രദേശവാസികള്‍ക്കെതിരെ രാം പാലിന്‍റെ അനുയായികള്‍ വെടിയുതിര്‍ത്തതുമായി ബന്ധപ്പെട്ട കേസിലാണ് ആള്‍ദൈവമായ രാംപാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമം നടത്തിയെന്ന കുറ്റവും രാംപാലിനും 11 അനുയായികള്‍ക്കുമെതിരെ ചുമത്തിയിരുന്നു. എന്നാല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാന്‍ ആയില്ലെന്ന് കോടതി കണ്ടെത്തി. കേസില്‍ അറസ്റ്റിലായ രാം പാല്‍‍ 2014 മുതല്‍ ജയിലിലാണ്. കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നിരന്തരം തള്ളിയ രാം പാലിനെ ആശ്രമത്തില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായിരുന്നു. സംഘര്‍ഷത്തില്‍ 5സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹിസാറിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക കോടതി സജ്ജാമാക്കിയായിരുന്നു കേസിലെ വിചാരണ. 2കേസുകളില്‍ നിന്ന് കുറ്റവിമുക്തനായെങ്കിലും കൊലപാതകക്കുറ്റമടക്കം മറ്റ് കേസുകള്‍ ശേഷിക്കുന്നതിനാല്‍ രാം പാല്‍ ജയിലില്‍ നിന്ന് മോചിതനാകില്ല.