LiveTV

Live

National

ദൈവത്തെ പോലെ തന്നെ കരുതിയവരോട് മൃഗീയമായാണ് റാം റഹീം സിങ് പെരുമാറിയതെന്ന് കോടതി

ദൈവത്തെ പോലെ തന്നെ കരുതിയവരോട് മൃഗീയമായാണ് റാം റഹീം സിങ് പെരുമാറിയതെന്ന് കോടതി
Summary
ഭക്തിയാല്‍ അന്ധരും എളുപ്പം പറ്റിക്കപ്പെടാവുന്നവരുമായ അനുയായികളെ ബലാത്കാരം ചെയ്ത സംഭവം അതിക്രൂരമായ ഒരു വിശ്വാസ വഞ്ചനയാണ്. ദേര സച്ച സൌദ എന്ന മത സംഘടനയുടെ അധ്യക്ഷനായ വ്യക്തിയുടെ ഇത്തരം നടപടികള്‍ കാലാകാലങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആത്മീയവും സാമൂഹികവും സാംസ്കാരികവും...

ദൈവത്തെ പോലെ തന്നെ കരുതിയവരോട് മൃഗീയമായാണ് റാം റഹീം സിങ് പെരുമാറിയതെന്ന് ആള്‍ദൈവത്തിന് ഇരുപത് വര്‍ഷം തടവ് ശിക്ഷ വിധിച്ച കോടതി. ദേര സച്ച സൌദ തലവന്‍ ദയയുടെ ചെറുകിരണം പോലും അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജഡ്ജി ബലാത്സംഗത്തിന് ഇരയായിരുന്നവര്‍ അദ്ദേഹത്തെ ദൈവത്തിന്‍റെ സ്ഥാനത്താണ് കണ്ടിരുന്നതും ആരാധിച്ചതുമെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ വിശ്വസ്തരും ഭക്തരുമായ സ്വന്തം അനുയായികളെ പോലും വെറുതെ വിടാതെ അവരെ വന്യമായ രീതിയില്‍ ആക്രമിക്കുകയാണ് റാം റഹീം സിങ് ചെയ്തത്. അദ്ദേഹത്തിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാരതീയ സംസ്കാരത്തിന് തീര്‍ത്താ തീരാത്ത കളങ്കമാണ് വരുത്തിവച്ചിട്ടുള്ളതെന്നും ജഡ്ജി വിധി ന്യായത്തില്‍ വ്യക്തമാക്കി.

രണ്ട് ഇരകള്‍ക്കും 14 ലക്ഷം രൂപ വീതം നഷ്ടപരിഹാരം വിധിച്ച കോടതി റാം റഹീം സിങിനെതിരെ കടുത്ത വിമര്‍ശമാണ് നടത്തിയത്. ഭക്തിയാല്‍ അന്ധരും എളുപ്പം പറ്റിക്കപ്പെടാവുന്നവരുമായ അനുയായികളെ ബലാത്കാരം ചെയ്ത സംഭവം അതിക്രൂരമായ ഒരു വിശ്വാസ വഞ്ചനയാണ്. ദേര സച്ച സൌദ എന്ന മത സംഘടനയുടെ അധ്യക്ഷനായ വ്യക്തിയുടെ ഇത്തരം നടപടികള്‍ കാലാകാലങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആത്മീയവും സാമൂഹികവും സാംസ്കാരികവും ആത്മീയവുമായ വിശുദ്ധ സ്ഥാപനങ്ങളുടെ പ്രതിഛായ തകര്‍ക്കുന്നതാണ്. ഇത് വിരല്‍ ചൂണ്ടുന്നത് ഭാരതീയ സംസ്കൃതിയെ റാം റഹീമിന്‍റെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ആഴത്തില്‍ ഉലച്ചുവെന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഒരു വ്യക്തി കോടതിയുടെ യാതൊരു വിധ ദയയും അര്‍ഹിക്കുന്നില്ല.