LiveTV

Live

National

നാനൂറോളം കുട്ടികളെ രക്ഷിക്കാന്‍ പൊലീസുകാരന്‍ ബോംബുമേന്തി ഒരു കിലോമീറ്റര്‍ ഓടി

നാനൂറോളം കുട്ടികളെ രക്ഷിക്കാന്‍ പൊലീസുകാരന്‍ ബോംബുമേന്തി ഒരു കിലോമീറ്റര്‍ ഓടി
Summary
കുട്ടികള്‍ക്ക് ഒന്നും സംഭവിക്കാന്‍ പാടില്ലെന്ന ചിന്ത മാത്രമായിരുന്നു ഉള്ളിലെന്ന് പൊലീസുകാരന്‍

നാനൂറോളം കുട്ടികളെ ബോംബ് സ്‌ഫോടനത്തില്‍ നിന്ന് രക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബോംബ് തോളിലേന്തി ഒരു കിലോമീറ്റര്‍ ഓടി‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തിലാണ് സംഭവം. 40 വയസ്സുകാരനായ ഹെഡ്കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലാണ് 10 കിലോഗ്രാം ഭാരമുള്ള ബോംബുമേന്തി ഓടിയത്.

സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്നാണ് അഭിഷേക് പട്ടേലും പൊലീസുകാരും എത്തിയത്. നാനൂറോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്‍റെ പുറകുവശത്തു നിന്നും ബോംബ് കണ്ടെത്തി. ബോംബ് നിര്‍വീര്യമാക്കാനറിയുന്ന സംഘം അപ്പോള്‍ സ്ഥലത്തെത്തിയിരുന്നില്ല. തുടര്‍ന്നാണ് അഭിഷേക് പട്ടേല്‍ ബോംബുമേന്തി ഓടിയത്. ബോംബ് പൊട്ടിയാല്‍ അരകിലോമീറ്റര്‍ പരിധി വരെ അതിന്റെ ആഘാതമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് അഭിഷേക് ഓടിയത്. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് എത്തിയിട്ടേ അഭിഷേക് ഓട്ടം നിര്‍ത്തിയുള്ളൂ.

കുട്ടികള്‍ക്ക് ഒന്നും സംഭവിക്കാന്‍ പാടില്ലെന്ന ചിന്ത മാത്രമായിരുന്നു ഉള്ളിലെന്ന് അഭിഷേക് പറഞ്ഞു. ആരാണ് സ്കൂളില്‍ ബോംബ് കൊണ്ടുവന്നിട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.