LiveTV

Live

National

പശ്ചിമബംഗാളിലെ പുതിയ 'ആള്‍ദൈവം'

പശ്ചിമബംഗാളിലെ പുതിയ 'ആള്‍ദൈവം'
Summary
എന്തിനേയും ഏതിനേയും ആരാധിക്കുന്ന, ദൈവമായി കാണുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ട് ഇന്ത്യയില്‍.

എന്തിനേയും ഏതിനേയും ആരാധിക്കുന്ന, ദൈവമായി കാണുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ട് ഇന്ത്യയില്‍. എന്നാല്‍ ഇത്തരം അന്ധമായ വിശ്വാസത്തെ മുതലെടുക്കുന്നവര്‍ ആത്മീയതയെ വിറ്റു കാശാക്കുകയും കുറ്റകൃത്യങ്ങള്‍ക്ക് മറയാക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹിം സിങ് മുതല്‍ ആശാറാം ബാബ്ബു, രാധെ മാ തുടങ്ങിയവരിലൂടെ ഇത് കാലം തെളിയിക്കുകയും ചെയ്തു.

പശ്ചിമബംഗാളിലെ പുതിയ 'ആള്‍ദൈവം'

പറഞ്ഞുവരുന്നത് അതൊന്നുമല്ല, ഇത്തരം കള്ളനാണയങ്ങളേക്കാള്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന പുതിയൊരു 'ആള്‍ദൈവം' പശ്ചിമബംഗാളിലെ പനഗഡിലുണ്ട്. മനുഷ്യനല്ല, കുരങ്ങനാണ് ഇവിടുത്തെ അവതാരം. ഹനുമാന്റെ പുനവതാരമാണ് ഈ കുരങ്ങനെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഏതായാലും ദാനമായി പഴങ്ങള്‍ നല്‍കിയാലും ഇല്ലെങ്കിലും തനിക്ക് മുന്നില്‍ തല കുനിക്കുന്നവരുടെ തലയില്‍ കൈവച്ച് അനുഗ്രഹിക്കും. അത്യാവശ്യം നല്ല രീതിയില്‍ പരിശീലനം കിട്ടിയിട്ടുള്ള ഈ കുരങ്ങന്റെ അനുഗ്രഹം വാങ്ങാന്‍ എത്തുന്നവരുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. ആളെപ്പറ്റിക്കുന്ന ആള്‍ദൈവങ്ങളെക്കാള്‍ ഈ കുരങ്ങനെ വിശ്വസിക്കാമെന്നാണ് ചിലരുടെ പക്ഷം.