LiveTV

Live

National

വാദങ്ങള്‍ പൊളിയുന്നു; 99 ശതമാനം 1000 രൂപ നോട്ടുകളും തിരിച്ചെത്തി?

വാദങ്ങള്‍ പൊളിയുന്നു; 99 ശതമാനം 1000 രൂപ നോട്ടുകളും തിരിച്ചെത്തി?
Summary
കേന്ദ്രബാങ്കി​​​ന്‍റെ പുതിയ കണക്കുകൾ പ്രകാരം ​8,925 കോടി മൂല്യം വരുന്ന 1000 രൂപ നോട്ടുകളാണ്​ റിസര്‍വ് ബാങ്കില്‍ തിരിച്ചെത്താത്തത്​. മാർച്ച്​ 2017 വരെയുള്ള കണക്കുകൾ പ്രകാരമാണിത്​.

കള്ളപ്പണത്തിന് തടയിടാനെന്ന അവകാശവാദവുമായി പ്രഖ്യാപിക്കപ്പെട്ട നോട്ട് നിരോധനത്തിന് ശേഷം വിപണിയില്‍ സജീവമായിരുന്ന 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐയുടെ വൈബ് സൈറ്റിലെ കണക്കുകളാണ് ഈ സൂചന നല്‍കുന്നത്. തിരിച്ചെത്തിയ നോട്ടുകളുടെ ശരിയായ വിവരം നല്‍കാറായിട്ടില്ലെന്നും നോട്ടുകളുടെ എണ്ണല്‍ തുടരുകയാണെന്നുമുള്ള ഔദ്യോഗിക അവകാശവാദങ്ങള്‍ക്കിടെയാണ് സര്‍ക്കാരിന്‍റെ വാദങ്ങളെ തള്ളുന്ന കണക്ക് വന്നിട്ടുള്ളതെന്ന് ദ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു.

കേന്ദ്രബാങ്കി​​​െൻറ പുതിയ കണക്കുകൾ പ്രകാരം ​8,925 കോടി മൂല്യം വരുന്ന 1000 രൂപ നോട്ടുകളാണ്​ റിസര്‍വ് ബാങ്കില്‍ തിരിച്ചെത്താത്തത്​. മാർച്ച്​ 2017 വരെയുള്ള കണക്കുകൾ പ്രകാരമാണിത്​. ഇതിൽ ഭൂരിപക്ഷവും ട്രഷറികളിലും പൊതുമേഖല ബാങ്കുകളിലും ഉണ്ടെന്നാണ്​ റിപ്പോർട്ട്​. ;നവംബർ എട്ടിലെ നോട്ട്​ പിൻവലിക്കലിന്​ മുമ്പ്​ 6,858 മില്യൺ നോട്ടുകളാണ്​ സമ്പദ്​വ്യവസ്ഥയിലുണ്ടായിരുന്നത്.​ ധനകാര്യ സഹമന്ത്രി സ​ന്തോഷ്​ കുമാർ ഗാങ്​വാർ ലോക്​സഭയെ അറിയിച്ചതാണിത്​. എകദേശം 6.86 ലക്ഷം കോടി മൂല്യം വരുന്നതാണിത്​. ഇതിൽ 1.3 ശതമാനത്തി​​​ന്‍റെ നോട്ടുകളൊഴിച്ച്​ ബാക്കിയെല്ലാം റിസർവ്​ ബാങ്കിൽ തിരിച്ചെത്തിയെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​.

കണക്കുകളിലെ വ്യക്തത സംബന്ധിച്ച് റിസര്‍വ് ബാങ്കിന്‍റെ പ്രതികരണം വെള്ളിയാഴ്ച വൈകിയും ലഭ്യമായില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു.