LiveTV

Live

National

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ബിജെപിയുടേതല്ലെന്നും രോഷത്തോടെ കോടതി

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ബിജെപിയുടേതല്ലെന്നും രോഷത്തോടെ കോടതി
Summary
ഹരിയാന ഇന്ത്യയുടെ ഭാഗമല്ലേയെന്നും പഞ്ചാബിനോടും ഹരിയാനയോടും എന്തിനാണ് ചിറ്റമ്മ നയമെന്നും കോടതി ചോദിച്ചു...

മോദി ബിജെപിയുടെ പ്രധാനമന്ത്രിയല്ലെന്നും ഇന്ത്യയുടെ പ്രദാനമന്ത്രിയാണെന്നും രോഷത്തോടെ ഓര്‍മ്മപ്പെടുത്തി പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി. സ്വയം പ്രഖ്യാപിത ദൈവമായ ഗൂര്‍മീത് റാം റഹീമിനെ ബലാത്സംഗ കേസില്‍ കുറ്റാരോപിതനായി കോടതി പ്രഥ്യാപിച്ചതിനെ തുടര്‍ന്ന് ദേര സച്ച ദേവ അനുയായികള്‍ നടത്തിയ അതിക്രമങ്ങള്‍ പരിഗണിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിക്കെതിരെയും കോടതി രൂക്ഷ വിമര്‍ശമുന്നയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലത്തെ കലാപസമാനമായ അന്തരീക്ഷം സംസ്ഥാന കാര്യമാണെന്ന് അഡിഷണല്‍ സോളിസിറ്റര്‌ ജനറല്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കോടതി പൊട്ടിത്തെറിച്ചത്. ഹരിയാന ഇന്ത്യയുടെ ഭാഗമല്ലേയെന്നും പഞ്ചാബിനോടും ഹരിയാനയോടും എന്തിനാണ് ചിറ്റമ്മ നയമെന്നും കോടതി ചോദിച്ചു. ഹരിയാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.