LiveTV

Live

National

ഹരിയാന കത്തുന്നു, 28 പേര്‍ കൊല്ലപ്പെട്ടു

ഹരിയാന കത്തുന്നു, 28 പേര്‍ കൊല്ലപ്പെട്ടു
Summary
ഹരിയാനയിലും പഞ്ചാബിനും പുറമെ ഡല്‍ഹിയിലും കലാപ സമാനമായ സാഹചര്യം. 200ല്‍ അധികം പേര്‍ക്ക് പരിക്ക്. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു.

ദേര സച്ച സൗദയുടെ തലവന്‍ ഗുർമീത് റാം റഹിം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധി വന്നതോടെ ഹരിയാന കത്തുന്നു. ദേര സച്ച സൌദ അനുയായികള്‍ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. ആക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു. പഞ്ച്കുലയില്‍ അക്രമണത്തിന്‍റെ തോത് ചെറിയ തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും അക്രമകാരികള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങിയത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് ഇവിടെ നിരീക്ഷണം ശക്തമാണ്.

ദേര സച്ച സൌദ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാണ്. റാം റഹീം സിങിന്‍റെ ആരാധകര്‍ പലയിടത്തും വാഹനങ്ങള്‍ക്ക് തീയിട്ടു, പൊലീസിന്‍റെയും ഫയര്‍ ഫോഴ്സിന്‍റെയും വാഹനങ്ങള്‍ക്കാണ് തീയിട്ടിട്ടുള്ളത്. റാം റഹീമിനെ റോഹ്ത്തക്കിലേക്ക് മാറ്റിയതായാണ് സൂചന. സൈന്യം ഇറങ്ങിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും അക്രമകാരികള്‍ റസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് കടന്നു.

#WATCH Earlier visuals of #DeraSachaSauda followers attacking media vans after Panchkula's Spl CBI Court convicted #RamRahimSingh of rape. pic.twitter.com/CjaCO2cErS

— ANI (@ANI) August 25, 2017

പഞ്ചാബില്‍ ഒരു പെട്രോള്‍ പമ്പിന് തീയിട്ടു. ബദീന്ദ, മന്‍സ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി. ഡല്‍ഹിയില്‍ ട്രെയിനിന്‍റെ രണ്ട് ബോഗികള്‍ക്ക് തീയിട്ടു. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്‍റെ ബോഗികള്‍ക്കാണ് തീയിട്ടത്. ഒരു ബസിനും തീയിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

. നിരവധി പൊലീസുകാര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. പഞ്ച്കുലയില്‍ മാത്രം നൂറിലധികം വാഹനങ്ങള്‍ തീയിട്ടതായാണ് റിപ്പോര്‍ട്ട്. ഇവിടെ 200ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹരിയാന കത്തുന്നു, 28 പേര്‍ കൊല്ലപ്പെട്ടു

വിധി പുറപ്പെടുവിച്ച പ്രത്യേക കോടതിക്ക് മുന്നിലുള്ള മാധ്യമ പ്രവര്‍ത്തകരുടെ നേരെയും ആക്രമണമുണ്ടായി. രോഷകുലരായ അനുയായികളെ പിരിച്ചുവിടാന് പൊലീസ് ആകാശത്തേക്ക് വെടിവച്ചു. കണ്ണുനീര്‍ വാതകവും ജലപീരങ്കിയും വ്യാപകമായി ഉപയോഗിക്കപ്പെട്ടു, മാധ്യമങ്ങളുടെ ഒബി വാനുകളും ആക്രമണത്തിന് ഇരയായി. ദേര സച്ച സൌദയുടെ ആസ്ഥാനമായ സിര്‍സയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായി. രണ്ട് പൊലീസ് സ്റ്റേഷനുകള്‍ക്ക് തീയിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബില്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകളും അഗ്നിക്കിരയായതായാണ് സൂചനകള്‍.