LiveTV

Live

National

പേരറിവാളന് ഒരുമാസത്തെ പരോള്‍ അനുവദിച്ചു

പേരറിവാളന് ഒരുമാസത്തെ പരോള്‍ അനുവദിച്ചു
Summary
രാജീവ് ഗാന്ധി വധക്കേസില്‍ 26 വര്‍ഷമായി ജയിലിലാണ് പേരറിവാളന്‍

രാജീവഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് തമിഴ്‌നാട് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. ഒരു മാസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. പേരറിവാളന്റെ അമ്മ നല്‍കിയ അപേക്ഷയിലാണ് നടപടി. നിലവില്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നാല്‍പ്പത്തിയാറുകാരനായ പേരറിവാളന്‍.

ഗുരുതരാവസ്ഥയിലുള്ള അച്ഛനെ കാണാനാണ് 26 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പേരറിവാളന്‍ പുറംലോകം കാണുന്നത്. നേരത്തേ വെല്ലൂര്‍ ജയില്‍ അധികൃതര്‍ പേരറിവാളന്റെ പരോളിന് അപേക്ഷ തള്ളിയിരുന്നു. 2014ല്‍ പേരറിവാളന്റെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചിരുന്നു.

പേരറിവാളന് പരോള്‍ നല്‍കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയെ അറിയിച്ചിരുന്നു. പ്രതിപക്ഷനേതാവ് എംകെ സ്റ്റാലിനും പരോള്‍ അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 1991 ലാണ് രാജീവ് ഗാന്ധി വധക്കേസില്‍ പേരരിവാളന്‍ ജയിലിലാകുന്നത്.