LiveTV

Live

National

മുത്തലാഖ് ഭരണാഘടനാ വിരുദ്ധമെന്ന് സുപ്രിം കോടതി

Summary
മൂന്ന് പതിറ്റാണ്ടിലേറെയായി രാജ്യത്തെ ചൂടേറിയ രാഷ്ട്രീയവും മതപരവുമായ വാദ വിവാദങ്ങള്‍ക്ക് കാരണമായ വിഷയത്തിനാണ് പരമോന്നത കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്.

മുത്തലാഖ് ഭരണാഘടനാ വിരുദ്ധമെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി രാജ്യത്തെ ചൂടേറിയ രാഷ്ട്രീയവും മതപരവുമായ വാദ വിവാദങ്ങള്‍ക്ക് കാരണമായ വിഷയത്തിനാണ് പരമോന്നത കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ജഗദീഷ് സിംങ് കഹാര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.അഞ്ചംഗ ബഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, ജസ്റ്റിസ് ലളിത് എന്നിവരാണ് തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചത്. ചീഫ് ജസ്റ്റിസ് ഖഹാറിന്റെയും ജസ്റ്റിസ് നസീറിന്റെയും തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്ന വിജോയിപ്പോടെയാണ് വിധി പുറത്തുവന്നിരിക്കുന്നത്.