LiveTV

Live

National

'കേണൽ പുരോഹിതിനു ജാമ്യം!' സുപ്രീംകോടതിക്ക് മുമ്പേ വിധി പ്രസ്താവിച്ച് ടൈംസ് നൌ ചര്‍ച്ചക്ക് വിളിച്ചതായി പ്രവീണ്‍ മിശ്ര

'കേണൽ പുരോഹിതിനു ജാമ്യം!' സുപ്രീംകോടതിക്ക് മുമ്പേ വിധി പ്രസ്താവിച്ച് ടൈംസ് നൌ ചര്‍ച്ചക്ക് വിളിച്ചതായി പ്രവീണ്‍ മിശ്ര
Summary
മലേഗാവ്‌ ബോംബ്‌ സ്‌ഫോടനക്കേസ് മുഖ്യപ്രതി കേണൽ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി വിധി പറയുന്നതിന് മുമ്പേ വിധി പ്രസ്താവിച്ച് ടൈംസ് നൌ ചര്‍ച്ചക്ക് വിളിച്ചതായി പ്രവീണ്‍ മിശ്ര..

മലേഗാവ്‌ ബോംബ്‌ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണൽ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുന്ന സാഹചര്യത്തില്‍ കോടതി വിധി നേരത്തെ പ്രസ്താവിച്ച് ടൈംസ് നൌ ചാനല്‍ ചര്‍ച്ചക്ക് വിളിച്ചതായി പ്രവീണ്‍ മിശ്ര. ടൈംസ് നൌവില്‍ നിന്നും തന്നെ ഫോണില്‍ വിളിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞതെന്ന് ടൈംസ് നൌവിനെ ടാഗ് ചെയ്ത മിശ്രയുടെ ട്വീറ്റില്‍ പറയുന്നു. ഫേസ്ബുക്ക് വഴി ഇക്കാര്യം അറിയിച്ച മിശ്ര പിന്നീട് ട്വിറ്റര്‍ അക്കൌണ്ട് വഴിയും സംഭവം ഷെയര്‍ ചെയ്തു.

'കേണൽ പുരോഹിതിനു ജാമ്യം!' സുപ്രീംകോടതിക്ക് മുമ്പേ വിധി പ്രസ്താവിച്ച് ടൈംസ് നൌ ചര്‍ച്ചക്ക് വിളിച്ചതായി പ്രവീണ്‍ മിശ്ര

21ന് തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് നടക്കുന്ന ലൈവ്‌ ചർച്ചയിലേക്കാണ് തന്നെ ക്ഷണിച്ചതെന്ന് മിശ്ര പറയുന്നു. എന്താണ് ഇഷ്യുവെന്ന് അന്വേഷിച്ചപ്പോള്‍ കേണൽ പുരോഹിതിനു ജാമ്യം ലഭിക്കുമെന്നായിരുന്നു മറുപടി. സുപ്രീം കോടതി വിധി പറയാന്‍ മാറ്റി വച്ചിരിക്കുന്ന കേസില്‍, അത് പരിഗണിക്കുന്നതിനും രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനൽ എങ്ങനെയാണ് വിധി മുൻകൂട്ടി പ്രഖ്യാപിക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ട്വീറ്റിന്റെ പൂര്‍ണ്ണരൂപം:

A lady from @TimesNow called me to join LIVE on Aug 21.
I asked, "On which issue?"
She said, "Col. Purohit will get bail"
How do they know?? pic.twitter.com/9N1Vt3iRe8

— Pravin Mishra (@mishra_pravin) August 19, 2017

ടൈംസ് നൌവില്‍ നിന്നെനിക്കൊരു കോൾ വന്നു. 21ആം തിയതി തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് ഒരു ലൈവ്‌ ചർച്ചയുണ്ടെന്ന് പറഞ്ഞു. അതില്‍ ജോയിൻ ചെയ്യാനാണു വിളിച്ചത്‌.

''എന്ത്‌ ഇഷ്യൂ ആണ്?'' ഞാൻ ചോദിച്ചു.

''കേണൽ പുരോഹിതിനു ജാമ്യം ലഭിക്കും.'' മറുതലയിലെ സ്ത്രീ പറഞ്ഞു.

മലേഗാവ്‌ ബോംബ്‌ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണൽ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്. അത്‌ പരിഗണിക്കുന്നതിനും രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനൽ എങ്ങനെയാണ് വിധി മുൻകൂട്ടി പ്രഖ്യാപിക്കുന്നത്‌? ഈ രാജ്യത്ത്‌ എന്താണു സംഭവിക്കുന്നത്‌?