LiveTV

Live

National

സ്ത്രീകള്‍ സുരക്ഷിതരാണോയെന്ന് അറിയാന്‍ രാത്രി വേഷം മാറി പുറത്തിറങ്ങിയ കിരണ്‍ ബേദി

സ്ത്രീകള്‍ സുരക്ഷിതരാണോയെന്ന് അറിയാന്‍ രാത്രി വേഷം മാറി പുറത്തിറങ്ങിയ കിരണ്‍ ബേദി
Summary
രാജ്യത്ത് സ്ത്രീ സുരക്ഷ ഒരു ചോദ്യചിഹ്നമാകുമ്പോള്‍ പുതുച്ചേരി ലഫ് ഗവര്‍ണര്‍ കിരണ്‍ ബേദി ഒരു പരീക്ഷണത്തിന് ഒരുങ്ങി.

രാജ്യത്ത് സ്ത്രീ സുരക്ഷ ഒരു ചോദ്യചിഹ്നമാകുമ്പോള്‍ പുതുച്ചേരി ലഫ് ഗവര്‍ണര്‍ കിരണ്‍ ബേദി ഒരു പരീക്ഷണത്തിന് ഒരുങ്ങി. ചെറിയൊരു ആള്‍മാറാട്ടം.

സ്ത്രീകള്‍ സുരക്ഷിതരാണോയെന്ന് അറിയാന്‍ രാത്രി വേഷം മാറി പുറത്തിറങ്ങിയ കിരണ്‍ ബേദി

അത്രവേഗമൊന്നും ആരും തിരിച്ചറിയാതെയിരിക്കാന്‍ ഒരു സാധാരണ വേഷവും ധരിച്ച് രാത്രിയില്‍ തെരുവുകളിലൂടെ സ്കൂട്ടറില്‍ യാത്ര ചെയ്താണ് കിരണ്‍ ബേദി സ്ത്രീകള്‍ സുരക്ഷിതരാണോയെന്ന് പരിശോധിച്ചത്. ചുരിദാര്‍ ധരിച്ച് തല ഷാളുകൊണ്ട് മൂടിയ ശേഷം സ്കൂട്ടറിന്‍റെ പിന്നിലിരുന്നായിരുന്നു കിരണ്‍ ബേദിയുടെ യാത്ര. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ ആറു മണി വരെയായിരുന്നു സഞ്ചാരം. തന്‍റെ യാത്രക്കൊടുവില്‍ പുതുച്ചേരിയിലെ തെരുവുകളില്‍ രാത്രി സമയത്ത് സ്ത്രീകള്‍ സുരക്ഷിതരാണെന്ന് കിരണ്‍ ബേദി വിലയിരുത്തുകയും ചെയ്തു. എന്നാല്‍ കുറച്ച് കൂടി സാഹചര്യങ്ങള്‍ മെച്ചപ്പെടാനുണ്ടെന്നും കിരണ്‍ ബേദി ട്വീറ്റ് ചെയ്തു.