LiveTV

Live

National

30 കുഞ്ഞുങ്ങള്‍ക്ക് പകരം മരിച്ചത് 30 പശുക്കളായിരുന്നെങ്കിലോ ? രൂക്ഷ വിമര്‍ശവുമായി സഞ്ജീവ് ഭട്ട്

30 കുഞ്ഞുങ്ങള്‍ക്ക് പകരം മരിച്ചത് 30 പശുക്കളായിരുന്നെങ്കിലോ ? രൂക്ഷ വിമര്‍ശവുമായി സഞ്ജീവ് ഭട്ട്
Summary
യുപി സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും നിശിതഭാഷയില്‍ വിമര്‍ശിച്ച് ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 48 മണിക്കൂറിനിടെ 30 കുഞ്ഞുങ്ങള്‍ മരിച്ച ദാരുണ സംഭവത്തില്‍ യുപി സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും നിശിതഭാഷയില്‍ വിമര്‍ശിച്ച് ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. ഫേസ്‍ബുക്കിലൂടെയാണ് രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിന്റെയും ആശുപത്രി അധികൃതരുടെയും അലംഭാവത്തെ സഞ്ജീവ് ഭട്ട് വിമര്‍ശിച്ചത്.

30 കുഞ്ഞുങ്ങള്‍ക്ക് പകരം മരിച്ചത് 30 പശുക്കളായിരുന്നെങ്കിലോ ? രൂക്ഷ വിമര്‍ശവുമായി സഞ്ജീവ് ഭട്ട്

ഗൊരഖ്പൂര്‍ ആശുപത്രിയില്‍ 30 കുഞ്ഞുങ്ങള്‍ക്ക് പകരം മരിച്ചത് ഒരു മുസ്‍ലിം കന്നുകാലി കച്ചവടക്കാരന്റെ 30 പശുക്കളായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തോടെയാണ് സഞ്ജീവ് ഭട്ടിന്റെ പോസ്റ്റ് തുടങ്ങുന്നത്. കുഞ്ഞുങ്ങളുടെ സ്ഥാനത്ത് പശുക്കളായിരുന്നെങ്കില്‍ ലോകം ഉണരുക ഒരു ട്വീറ്റ് കണ്ടുകൊണ്ടാകുമായിരുന്നു എന്ന് സഞ്ജീവ് ഭട്ട് പറയുന്നു. ചെറിയ കാര്യത്തിന് പോലും ട്വിറ്ററിലൂടെ പ്രതികരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൌനത്തെയും നിസംഗതയെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു ഈ വാക്കുകള്‍.

സഞ്ജീവ് ഭട്ടിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ, ഗൊരഖ്പൂര്‍ ആശുപത്രിയില്‍ 30 കുഞ്ഞുങ്ങള്‍ക്ക് പകരം മരിച്ചത് ഒരു മുസ്‍ലിം കന്നുകാലി കച്ചവടക്കാരന്റെ 30 പശുക്കളായിരുന്നെങ്കിലോ ?

- ഒരു ട്വീറ്റ് കണ്ടാകുമായിരുന്നു ലോകം തന്നെ ഉണരുക.
- അരുണ്‍ ജെയ്റ്റ്‍ലിയോ മറ്റേതേലും പ്രകോപനപരമായി സംസാരിക്കുന്ന നേതാവോ ഗൊരഖ്പൂര്‍ സന്ദര്‍ശിച്ച് സംസാരിച്ചേനേ... ശേഷം സംയമനം പാലിച്ചതിന് ജനങ്ങളെ പ്രകീര്‍ത്തിക്കുമായിരുന്നു.
- 'കാഡി നിന്ദ' (ശക്തമായി അപലപിക്കുന്നു) മന്ത്രി ഉടനടി പ്രസ്താവനയിറക്കും. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് വലിയ ഭീഷണിയുണ്ടെന്ന തരത്തിലാകും പ്രസ്താവന.
- ഗൊരഖ്പൂരിലെ 'കുരങ്ങ് മനുഷ്യന്‍' കൂട്ടക്കൊലയാളികളെ പറഞ്ഞുവിടും, മുസ്‍ലിംകളെ കൊല്ലാനും അംഗഭംഗം വരുത്താനും
- വളര്‍ത്തുനായയായ അവതാരകന്‍ സ്റ്റുഡിയോ കോടതിമുറിയില്‍ കേസിന്റെ വിചാരണ നടത്തും.
- ആരെങ്കിലും കുറച്ച് വിവേകത്തോടെ ഇടപെട്ടാല്‍ അവരെ പാകിസ്താനിലേക്ക് കെട്ടുകെട്ടിക്കുകയായി
- മന്ദബുദ്ധിയായ 'പാത്ര' സ്റ്റുഡിയോകളില്‍ നിന്നു സ്റ്റുഡിയോകളിലേക്ക് പറന്നുനടക്കും, ആര്‍ക്കും മനസിലാകാത്ത സംസ്‍കൃത ശ്ലോകങ്ങളുമായി
- ഈ സമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന തിരക്കിലായിരിക്കും ഭക്തന്‍മാര്‍
- ഈ അവസ്ഥയില്‍ എങ്ങനെ നിയമം പാലിക്കാന്‍ കഴിയുമെന്ന് പറഞ്ഞ് ദീര്‍ഘനിശ്വാസം വിട്ടിരിക്കുകയാകും അപ്പോള്‍ പൊലീസ്.