LiveTV

Live

National

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു 

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു 
Summary
വോട്ട് രേഖപ്പെടുത്തിയ ശേഷം എംഎല്‍എമാര്‍ ബാലറ്റ് പേപ്പര്‍ അമിത്ഷാക്ക് കാണിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം

ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകുന്നു. കൂറുമാറി വോട്ട് ചെയ്ത രണ്ട് എംഎല്‍എമാരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കിയതോടെയാണ് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം എംഎല്‍എമാര്‍ ബാലറ്റ് പേപ്പര്‍ ബിജെപി ദേശീയ അധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായ അമിത്ഷാക്ക് കാണിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. പരാതികളില്‍ അന്തിമ തീരുമാനമെടുത്ത ശേഷമേ വോട്ടെണ്ണല്‍ പുനരാരംഭിക്കൂ.

അമിത്ഷായും സ്മൃതി ഇറാനിയും വിജയം ഉറപ്പിച്ചു. അഹമ്മദ് പട്ടേലിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ജെഡിയു എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട്‌ചെയ്തുവെന്ന് ജെഡിയു ദേശീയ നേതൃത്വം അവകാശപ്പെടുമ്പോള്‍ വാര്‍ത്ത നിഷേധിച്ച് ജെഡിയു എംഎല്‍എ ഛോട്ടു ഭായ് വാസ് രംഗത്ത് വന്നു. തന്‍റെ വോട്ട് അഹമ്മദ് പട്ടേലിനാണെന്നും ഇത് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും ഛോട്ടു ഭായ് പറയുന്നു. എന്‍സിപിയുടെ രണ്ട് എംഎല്‍എമാരില്‍ ഒരാള്‍ ബിജെപിക്കും മറ്റൊരാള്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്തു. അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് ശങ്കര്‍സിംഗ് വഗേല പറഞ്ഞു. തോല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് എന്തിന് വോട്ട് ചെയ്യുന്നുവെന്നും വഗേല ചോദിച്ചു.