LiveTV

Live

National

രണ്ട് തരത്തിലുള്ള നോട്ടുകള്‍; നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയെന്ന് കോണ്‍ഗ്രസ് 

രണ്ട് തരത്തിലുള്ള നോട്ടുകള്‍; നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയെന്ന് കോണ്‍ഗ്രസ് 
Summary
നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനത്തിന്റെ പേരില്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു

അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും രണ്ട് തരത്തിലുള്ള നോട്ടുകള്‍ പുറത്തിറക്കിയ കേന്ദ്രസര്‍ക്കാര്‍ കള്ളനോട്ട് മാഫിയക്ക് ഒത്താശ ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനത്തിന്റെ പേരില്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ രാജ്യസഭ സ്തംഭിച്ചു. അടിസ്ഥാന ഹരിതമായ ആരോപണമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റലി പ്രതികരിച്ചു. ഇന്ന് രാജ്യസഭ ചേര്‍ന്ന ഉടനെ കോണ്‍ഗ്രസ് ഉന്നയിച്ചത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും രണ്ട് തരത്തിലുള്ള നോട്ടുകള്‍ പുറത്തിറക്കിയ നടപടി സഭ നിര്ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു.

അതിന് അനുമതി ലഭിക്കാതിരുന്നതോടെ നടുത്തളത്തിലറങ്ങി ബഹളം വെച്ച കോണ്‍ഗ്രസിന്റെ നടപടിയില്‍ രണ്ട് തവണ സഭ നിര്‍ത്തിവെക്കേണ്ടി വന്നു. രണ്ട് വലുപ്പത്തിലും ഡിസൈനിലുമുള്ള 500, 2000 രൂപ നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്ത് വിട്ടിരിക്കുന്നത്. കള്ളനോട്ടുകള്‍ക്ക് വളം വെക്കുന്നതരത്തിലുള്ള നടപടി എങ്ങിനെ സംഭവിച്ചു എന്ന് കോപ്പികള്‍ ഉയര്‍ത്തിക്കാണിച്ച് കപില്‍ സിബല്‍ ചോദിച്ചു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന് സഭക്ക് പുറത്ത് വിളച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സിബല്‍ ആവശ്യപ്പെട്ടു.

ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു ധനമന്ത്രി ജയ്റ്റ്ലിയുടെ മറുപടി. ഒരു പേപ്പര്‍ വീശിക്കാണിച്ചുള്ള കോണ്‍ഗ്രസ് ആരോപണം ശൂന്യവേള ദുരുപയോഗം ചെയ്യുന്നതാണ്. കപില്‍ വസിബൽ ഉയർത്തി കാണിച്ച നോട്ടുകളുടെ ഉറവിടം വ്യക്തമാക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.