LiveTV

Live

National

നിതീഷ് രാഷ്ട്രീയ വഞ്ചകനെന്ന് ലാലു

നിതീഷ് രാഷ്ട്രീയ വഞ്ചകനെന്ന് ലാലു
Summary
ബിഹാർ മുഖ്യമന്ത്രി നിതീഷ് കമാറിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കമാറിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. നിതീഷ് രാഷ്ട്രീയ വഞ്ചകനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധികാരം ലഭിച്ചതിന് ശേഷം പലതവണ നിതീഷ് തന്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോയിട്ടുണ്ട്.

നിതീഷ് രാഷ്ട്രീയ വഞ്ചകനെന്ന് ലാലു

മുമ്പ് നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയിരുന്ന അദ്ദേഹം ഇപ്പോൾ പ്രശംസയുമായാണ് രംഗത്തെത്തിയതെന്നും ലാലു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിഹാറിലെ ജനങ്ങൾ 2015 ലെ തെരഞ്ഞെടുപ്പിൽ തനിക്കാണ് വോട്ട് നൽകിയതെന്ന നിതീഷിന്റെ പ്രസ്താവനയെയും ലാലു വിമർശിച്ചു. മുമ്പ് എംഎൽഎ തെരഞ്ഞെടുപ്പിലും എംപി തെരഞ്ഞെടുപ്പിലും തോറ്റകാര്യം അദ്ദേഹം മറന്നോയെന്നും ലാലു ചോദിച്ചു.