LiveTV

Live

National

അമ്മയെ അപമാനിക്കാന്‍ ശ്രമിച്ച മോദി ഭക്തനെ ചുരുട്ടിക്കെട്ടി ജ്വാല ഗുട്ട

അമ്മയെ അപമാനിക്കാന്‍ ശ്രമിച്ച മോദി ഭക്തനെ ചുരുട്ടിക്കെട്ടി ജ്വാല ഗുട്ട
Summary
ബാഡ്‍മിന്‍റണ്‍ കോര്‍ട്ടില്‍ മാത്രമല്ല, കളത്തിനു പുറത്തും എതിരാളിക്ക് കുറിക്കുകൊള്ളുന്ന മറുപടി കൊടുക്കാന്‍ യാതൊരു മടിയുമില്ലാത്ത താരമാണ് ജ്വാല ഗുട്ട

ബാഡ്‍മിന്‍റണ്‍ കോര്‍ട്ടില്‍ മാത്രമല്ല, കളത്തിനു പുറത്തും എതിരാളിക്ക് കുറിക്കുകൊള്ളുന്ന മറുപടി കൊടുക്കാന്‍ യാതൊരു മടിയുമില്ലാത്ത താരമാണ് ജ്വാല ഗുട്ട. പരിഹസിച്ചവരും അപമാനിക്കാന്‍ ശ്രമിച്ചവരുമൊക്കെ ജ്വാലയുടെ മറുപടികളില്‍ ചൂളിപ്പോയവരാണ്. ഇത്തരത്തില്‍ ട്വിറ്ററിലൂടെ തന്റെ അമ്മയെ അപമാനിക്കാന്‍ ശ്രമിച്ച മോദി ഭക്തനെ കിടലന്‍ മറുപടിയിലൂടെയാണ് ജ്വാല ചുരുട്ടിക്കെട്ടിയത്.

അമ്മ യെലന്‍ ഗുട്ട ചൈനാക്കാരിയായതിനാലാണോ എപ്പോഴും മോദിയെ എതിര്‍ക്കുന്നത് എന്നായിരുന്നു സിദ്ദു എന്നയാളുടെ ചോദ്യം. വംശീയതയില്‍ പൊതിഞ്ഞ രാഷ്ട്രീയ ചോദ്യം കേട്ടതോടെ ദേഷ്യം പിടിച്ച ജ്വാലയുടെ ചുട്ട മറുപടിയും പിന്നാലെയെത്തി. നിങ്ങള്‍ സംസാരിക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നായിരുന്നു മറുപടി. തന്റെ അച്ഛനെയും അമ്മയെയും ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴച്ചാല്‍ തന്റെ മറ്റൊരു മുഖം കൂടി താന്‍ കാണേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി.

എന്നാല്‍ ഈ മറുപടി കൊണ്ട് വിഷയം അവസാനിപ്പിക്കാന്‍ അയാള്‍ തയാറായിരുന്നില്ല. ജ്വാലയെ വീണ്ടും പ്രകോപിപ്പിക്കാന്‍ തന്നെയായിരുന്നു അയാളുടെ ഉദ്ദേശം. നിങ്ങളുടെ അമ്മ എന്തുകൊണ്ട് മോദി വിരുദ്ധയായി എന്ന അറിയാന്‍ താല്‍പര്യമുണ്ടെന്ന് അയാള്‍ വീണ്ടും ട്വീറ്റ് ചെയ്തു. ഇതോടെ, താങ്കളോടുള്ള എല്ലാ ബഹുമാനവും പോയെന്നും താന്‍ എന്നില്‍ നിന്നൊരു മറുപടിയും അര്‍ഹിക്കുന്നില്ലെന്നും ഇനിയും എന്തെങ്കിലും ചോദിക്കാനുണ്ടേല്‍ നേരിട്ട് വന്ന് ചോദിക്കാനും ജ്വാല വെല്ലുവിളിച്ചു. അപ്പോഴേക്കും ചോദ്യകര്‍ത്താവ് സ്ഥലംവിട്ടിരുന്നു.