LiveTV

Live

National

ബിജെപിക്കെതിരായ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ പിന്‍വലിക്കുന്നു

ബിജെപിക്കെതിരായ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ പിന്‍വലിക്കുന്നു
Summary
ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സ്വത്ത് വര്‍ധന, തനിക്ക് ബിരുദം ഇല്ലെന്ന കേന്ദ്ര മന്ത്രി സമൃതി ഇറാനിയുടെ വെളിപ്പെടുത്തല്‍ തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച ഉടന്‍ പിന്‍‍വലിച്ചു.

ബിജെപിക്കും സര്‍ക്കാറിനും എതിരായ വാര്‍ത്തകള്‍ പ്രമുഖ ദേശീയ മാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷമാകുന്നു. പല വാര്‍ത്തകളും പ്രസിദ്ധീകരിച്ചയുടന്‍ പിന്‍വലിക്കുകയാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സ്വത്ത് വര്‍ധന, തനിക്ക് ബിരുദം ഇല്ലെന്ന കേന്ദ്ര മന്ത്രി സമൃതി ഇറാനിയുടെ വെളിപ്പെടുത്തല്‍ തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങളില്‍ പിന്‍‍വലിച്ചു. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, ഡി.എന്‍.എ, ഔട്ട് ലുക്ക് തുടങ്ങിയ പ്രധാന പ്രസിദ്ധീകരണങ്ങളെല്ലാം വെബ്സെറ്റുകളില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ ഒഴിവാക്കി.

അമിത്ഷാ, സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ ആസ്തിയില്‍ നാല് വര്‍ഷം കൊണ്ടുണ്ടായ വന്‍ വര്‍ധനവിനെപ്പറ്റി ടൈംസ് ഓഫ് ഇന്ത്യയുടെ അഹമ്മദാബാദ് എഡിഷനില്‍ 29ആം തിയതി വാര്‍ത്ത വന്നിരുന്നു‌. ഡിഎന്‍എ പോലുള്ള മറ്റ് ഇംഗ്ലീഷ് പത്രങ്ങളും നവഭാരത് ടൈംസ് അടക്കമുള്ള ഹിന്ദി പത്രങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അന്നു തന്നെ ഈ പത്രങ്ങളെല്ലാം അവയുടെ വൈബ്സൈറ്റിലും വാര്‍ത്ത നല്‍കി. വെബ്സൈറ്റില്‍ പക്ഷേ മണിക്കൂറുകള്‍ മാത്രമായിരുന്നു ഇവയുടെ ആയുസ്സ്. ഇപ്പോള്‍ അമിത്ഷായുട ആസ്തിയെകുറിച്ച് പരതിയാല്‍ വാര്‍ത്താലിങ്കുകള്‍ കാണാം. പക്ഷേ തുറന്നാല്‍ വാര്‍ത്ത കാണില്ല.

ഇക്കണോമിക് ടൈംസ്, ഔട്ട് ലുക്ക്, വണ്‍ ഇന്ത്യ തുടങ്ങി ഒട്ടുമിക്ക വാര്‍ത്ത വെബ്സൈറ്റുകളിലും സ്ഥിതി സമാനം. കേന്ദ്ര മന്ത്രി സമൃതി ഇറാനി തനിക്ക് ബികോം ബിരുദയോഗ്യത ഇല്ലെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പുതിയ സത്യവാങ്മൂലം നല്‍കിയെന്ന വാര്‍ത്തയും അപ്രത്യക്ഷമായിട്ടുണ്ട്.

വിമര്‍ശനാത്മക വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ സര്‍ക്കാര്‍ വേട്ടയാടുന്നു എന്ന പരാതി നേരത്തെ തന്നെയുണ്ട്. രാജ്യത്ത് പത്രസ്വാതന്ത്ര്യം കുറയുന്നു എന്ന പഠന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതിനിടയിലാണ് പ്രമുഖ മാധ്യമങ്ങളില്‍ നിന്ന് ബിജെപി വിരുദ്ധ വാര്‍ത്തകള്‍ അപ്രത്യക്ഷമാകുന്നത്.