LiveTV

Live

National

കഴിച്ച കാബേജിനൊപ്പം പാമ്പും; അമ്മയും മകളും ആസ്പത്രിയില്‍

കഴിച്ച കാബേജിനൊപ്പം പാമ്പും; അമ്മയും മകളും ആസ്പത്രിയില്‍
Summary
കാബേജിനൊപ്പം പാമ്പിന്‍ കുഞ്ഞിനെ പാചകം ചെയ്തു കഴിച്ച അമ്മയും കുഞ്ഞും ആസ്പത്രിയില്‍

കാബേജിനൊപ്പം പാമ്പിന്‍ കുഞ്ഞിനെ പാചകം ചെയ്തു കഴിച്ച അമ്മയും കുഞ്ഞും ആസ്പത്രിയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. അഫ്‌സാന ഇമാം(36) മകള്‍ ആംന(15) എന്നിവരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനാല്‍ ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കാബേജ് കഴിച്ചപ്പോള്‍ എന്തോ അസ്വാഭാവികത തോന്നിയിരുന്നുവെന്നും മകളും സമാന അനുഭവം പങ്കുവെച്ചതിനെ തുടര്‍ന്ന് കാബേജ് പരിശോധിച്ചപ്പോഴാണ് പാമ്പിന്‍ കുഞ്ഞിന്റെ കഷ്ണങ്ങള്‍ കണ്ടെത്തിയതെന്നും അഫ്‌സാന പറഞ്ഞു.

അതേസമയം ഇരുവരുടെയും ആരോഗ്യനിലയില്‍ കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരീരത്തില്‍ വിഷസാന്നിധ്യം ഉണ്ടോയെന്നറിയാന്‍ വിവിധ പരിശോധനകള്‍ നടത്തുന്നുണ്ട്. പാമ്പിന്‍ വിഷം രക്തത്തില്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍ പറയുന്നു.