LiveTV

Live

National

ഭാര്യയ്ക്ക് ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിനായി അധ്യാപകന്‍ സാരി മോഷ്ടിച്ചു

 ഭാര്യയ്ക്ക് ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിനായി അധ്യാപകന്‍ സാരി മോഷ്ടിച്ചു
Summary
ഛത്തീസ്ഗറിലാണ് സംഭവം നടന്നത്

ഭാര്യയെ ഫാഷന്‍ ഷോയില്‍ പങ്കെടുപ്പിക്കുന്നതിനായി അധ്യാപകനായ ഭര്‍ത്താവ് സാരി മോഷ്ടിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെയും ഭാര്യയെയും ഇവരുടെ ബന്ധുവിനെയും അറസ്റ്റ് ചെയ്തു.

 ഭാര്യയ്ക്ക് ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിനായി അധ്യാപകന്‍ സാരി മോഷ്ടിച്ചു

ഛത്തീസ്ഗറിലാണ് സംഭവം നടന്നത്. ബിലാസ്പൂര്‍ ജില്ലയിലെ സര്‍കാന്ധയിലുള്ള ഒരു സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനാണ് ശ്രീകാന്ത് ഗുപ്ത(32). ഇയാളുടെ ഭാര്യയാണ് ഇരുപത്തിയാറുകാരിയായ പ്രമീള. എല്ലാ മണ്‍സൂണ്‍ കാലത്തും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വാന്‍ സുന്ദരി എന്ന പേരില്‍ ഒരു ഫാഷന്‍ ഷോ സംഘടിപ്പിക്കാറുണ്ട്. ഇതില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ബിലാസ്പൂരില്‍ തന്നെയുള്ള ഒരു പ്രമുഖ വസ്ത്ര വ്യാപാരശാലയില്‍ നിന്നും ശ്രീകാന്ത് സാരികള്‍ മോഷ്ടിച്ചത്. വലിയ വിലയുള്ള സാരികളായിരുന്നു ഇവ.

സാരിയുടുത്ത് പ്രമീള ഫാഷന്‍ ഷോയില്‍ പങ്കെടുക്കുകയും ചെയ്തു. റാമ്പില്‍ ചുവടു വച്ച പ്രമീളയുടെ സാരി കണ്ട് സംശയം തോന്നിയ ഒരാള്‍ ഷോപ്പുടമയെ അറിയിക്കുകയും തുടര്‍ന്ന് അയാള്‍ പൊലീസിന് വിവരമറിയിക്കുകയുമായിരുന്നു.

(ഫോട്ടോക്ക് കടപ്പാട്: ഗൂഗിള്‍)