LiveTV

Live

National

വിശ്വാസ വോട്ടെടുപ്പിന് നാഗാലാന്‍ഡ് മുഖ്യമന്ത്രി എത്തിയില്ല; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

വിശ്വാസ വോട്ടെടുപ്പിന്  നാഗാലാന്‍ഡ് മുഖ്യമന്ത്രി എത്തിയില്ല; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
Summary
മുന്‍ മുഖ്യമന്ത്രി  ടിആര്‍ സെലിയാങിന്‍റെ നേതൃത്വത്തില്‍ ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ 43 എംഎല്‍എമാരാണ് ലെയ്‌സിയറ്റ്‌സുവിനെ എതിര്‍ത്ത് രംഗതെത്തിയത്.

വിശ്വാസ വോട്ടെടുപ്പിന് മുഖ്യമന്ത്രി ഷുര്‍ ഹോസ്ലി ലെയ്‌സിയറ്റ്‌സു എത്താതിരുന്നതിനെ തുടര്‍ന്ന് നാഗാലാന്‍റ് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടു . ലെയ്‌സിയറ്റ്‌സുവിനെതിരെയുള്ള വിമക നീക്കത്തിന് ചുക്കാന്‍ പിടിച്ച മുന്‍ടിആര്‍ സെലിയാങിനെ പുതിയ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ നിയമിച്ചു. വിശ്വാസവോട്ടെടുപ്പ് നേരിടണമെന്ന ഗവര്‍ണറുടെ നിര്‍ദേശം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ ഹരജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.

സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള ഭീഷണിയാണ് ലെയ്‌സിയറ്റ്‌സുവിന് ഭീഷണിയായിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ടിആര്‍ സെലിയാങിന്‍റെ നേതൃത്വത്തില്‍ ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ 43 എംഎല്‍എമാരാണ് ലെയ്‌സിയറ്റ്‌സുവിനെ എതിര്‍ത്ത് രംഗതെത്തിയത്. ഭരണമുന്നണിയില്‍ പങ്കാളിയായ ബിജെപിയും ലെയ്‌സിയറ്റ്‌സുവിനെ തള്ളി സെലിയാങിനെയാണ് പിന്താങ്ങുന്നത്.