LiveTV

Live

National

ഇസ്രായേലിലെ തെരുവില്‍ മോദിയുടെ ചിത്രം വരയ്ക്കുന്ന ബാലന്‍; വ്യാജഫോട്ടോ സോഷ്യല്‍ മീഡിയ കയ്യോടെപിടിച്ചു

ഇസ്രായേലിലെ തെരുവില്‍ മോദിയുടെ ചിത്രം വരയ്ക്കുന്ന ബാലന്‍; വ്യാജഫോട്ടോ സോഷ്യല്‍ മീഡിയ കയ്യോടെപിടിച്ചു
Summary
ചിത്രത്തിലുള്ളത് ഇസ്രായേല്‍ ബാലനല്ല. അയാള്‍ വരയ്ക്കുന്നത് മോദിയുടെ ചിത്രവുമല്ല

വ്യാജചിത്രങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പ്രതിച്ഛായ ഉയര്‍ത്താന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. പലതും സോഷ്യല്‍ മീഡിയ തെളിവ് സഹിതം പിടികൂടിയിട്ടുമുണ്ട്. മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടയിലും ഫോട്ടോഷോപ്പ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഒരു ആണ്‍കുട്ടി തെരുവില്‍ ചിത്രം വരയ്ക്കുന്ന ചിത്രമാണ് ഇത്തവണ വ്യാജപ്രചരണത്തിന് ഉപയോഗിച്ചത്. ഇസ്രായേലിലെ തെരുവില്‍ മോദിയുടെ ചിത്രം വരയ്ക്കുന്ന ബാലന്‍ എന്ന തലക്കെട്ട് നല്‍കി ഈ ചിത്രം മിഷന്‍ മോദി 2019 എന്ന ഫേസ് ബുക്ക് പേജിലൂടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

ഇസ്രായേലിലെ തെരുവില്‍ മോദിയുടെ ചിത്രം വരയ്ക്കുന്ന ബാലന്‍; വ്യാജഫോട്ടോ സോഷ്യല്‍ മീഡിയ കയ്യോടെപിടിച്ചു

എന്നാല്‍ വ്യാജപ്രചരണം സോഷ്യല്‍ മീഡിയ തന്നെ പൊളിച്ച് കയ്യില്‍ക്കൊടുത്തു. ചിത്രത്തിലുള്ളത് ഇസ്രായേല്‍ ബാലനല്ല. അയാള്‍ വരയ്ക്കുന്നത് മോദിയുടെ ചിത്രവുമല്ല. 2005ല്‍ പാരിസിലെ സെന്‍റര്‍ ഓഫ് പോമ്പിഡൗവില്‍ നിന്നെടുത്ത ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ചത്. ഡച്ച് ചിത്രകാരന്‍ വെര്‍മീര്‍ വരച്ച പെണ്‍കുട്ടിയുടെ ചിത്രം നോക്കിവരയ്ക്കുകയാണ് യാഥാര്‍ഥ ഫോട്ടോയിലെ ബാലന്‍. മിഷന്‍ മോദി പേജില്‍ ഫോട്ടോയ്ക്ക് താഴെ പലരും യഥാര്‍ഥ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇസ്രായേലിലെ തെരുവില്‍ മോദിയുടെ ചിത്രം വരയ്ക്കുന്ന ബാലന്‍; വ്യാജഫോട്ടോ സോഷ്യല്‍ മീഡിയ കയ്യോടെപിടിച്ചു