LiveTV

Live

National

റോഡിലെവിടെ കുഴി കണ്ടാലും ഈ 12 കാരന്‍ നികത്തും; ഇതിന് പിന്നില്‍ കണ്ണ് നനയിക്കുന്ന ഒരു കഥയുണ്ട്

റോഡിലെവിടെ കുഴി കണ്ടാലും ഈ 12 കാരന്‍ നികത്തും; ഇതിന് പിന്നില്‍ കണ്ണ് നനയിക്കുന്ന ഒരു കഥയുണ്ട്
Summary
ഇത് രവി തേജ. പ്രായം 12 വയസ്. ഹൈദരാബാദ് നഗരത്തിലൂടെ സഞ്ചരിക്കുന്നവര്‍ ഒരു തവണയെങ്കിലും രവിയെ കണ്ടിട്ടുണ്ടാകും.

ഇത് രവി തേജ. പ്രായം 12 വയസ്. ഹൈദരാബാദ് നഗരത്തിലൂടെ സഞ്ചരിക്കുന്നവര്‍ ഒരു തവണയെങ്കിലും രവിയെ കണ്ടിട്ടുണ്ടാകും. ഒരു വലിയ കാര്‍ബോഡ് പെട്ടിയില്‍ നിറയെ കല്ലുകളുമായാണ് രവി നടക്കുന്നുണ്ടാകുക. ഈ കല്ലുകള്‍ വെറുതെയല്ല, റോഡിലെ കുഴികള്‍ അടക്കാനുള്ളതാണ്. ഒരു പന്ത്രണ്ടു വയസുകാരന്‍ എന്തിന് റോഡിലെ കുഴികള്‍ അടക്കണമെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക. പൊതുമരാമത്ത് വകുപ്പ് ചെയ്യേണ്ട ജോലി രവി ഏറ്റെടുക്കാന്‍ ഒരു കാരണമുണ്ട്. കണ്ണു നനയിക്കുന്ന ഒരു കഥയുണ്ട് ഇതിനു പിന്നില്‍. തന്റെ കൊച്ചു ജീവിതത്തിനിടയില്‍ നടന്ന ഒരു ഭീകര സംഭവമാണ് രവിയെന്ന ബാലനെ താന്‍ നടക്കുന്ന റോഡുകളിലെ കുഴിയടക്കാന്‍ നിര്‍ബന്ധിതനാക്കിയത്.

റോഡിലെവിടെ കുഴി കണ്ടാലും ഈ 12 കാരന്‍ നികത്തും; ഇതിന് പിന്നില്‍ കണ്ണ് നനയിക്കുന്ന ഒരു കഥയുണ്ട്

കണ്‍മുന്നിലെ റോഡില്‍ മരണം പതിയിരിക്കുന്നത് അറിയാതെ വന്ന ഒരു ബൈക്ക്, കുഴിയുണ്ടാക്കിയ അപകടത്തില്‍പെട്ടപ്പോള്‍ പൊലിഞ്ഞത് ഒരു കൈക്കുഞ്ഞിന്റെ ജീവനായിരുന്നു. അച്ഛനും അമ്മയും ചോരയൊലിക്കുന്ന മുഖവുമായി ആ കുഞ്ഞിനെ വാരിപ്പൊതിഞ്ഞ് നിലവിളിക്കുന്ന ശബ്ദം ഇനിയും രവിക്ക് മറക്കാനായിട്ടില്ല, ആ കാഴ്ചയും. അന്ന് മുതല്‍ രവി ഹൈദരാബാദ് റോഡുകളിലെ കുഴിയടക്കാന്‍ മണിക്കൂറുകള്‍ ചെലവഴിക്കുകയാണ്.

റോഡിലെവിടെ കുഴി കണ്ടാലും ഈ 12 കാരന്‍ നികത്തും; ഇതിന് പിന്നില്‍ കണ്ണ് നനയിക്കുന്ന ഒരു കഥയുണ്ട്

ഇത്തരം അപകടങ്ങള്‍ ഇനിയും സംഭവിച്ചുകൂടാ. തന്നെ കൊണ്ട് ചെയ്യാന്‍ കഴിയുന്നത് താന്‍ ചെയ്യുന്നു. തന്റെ സുഹൃത്തുക്കളോടും റോഡിലെ കുഴിയടക്കാന്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും രവി പറയുന്നു. സ്വന്തം ഉത്തരവാദിത്തം മറന്ന സ്വാര്‍ത്ഥരായ ഒരു കൂട്ടം സര്‍ക്കാര്‍ ജീവനക്കാരെയും ഇവരെ വെച്ചുപൊറുപ്പിക്കുന്ന സര്‍ക്കാരിനെയും ലജ്ജിപ്പിച്ച് തലതാഴ്‍ത്താന്‍ പ്രേരിപ്പിക്കുന്നതാണ് ഈ മിടുക്കന്റെ സാമൂഹികബോധം. റോഡിലെ കുഴികളെ കുറിച്ച് കാലാകാലമായി അധികൃതരോട് പരാതി പറ‍ഞ്ഞിട്ടും ആരും ചെവിക്കൊള്ളാന്‍ തയാറായില്ല. ഇതിനിടെ തന്റെ കണ്‍മുന്നില്‍ ഒരു ദാരുണ അന്ത്യം കൂടി കണ്ടതോടെ ഇനിയും പരാതി പറയാന്‍ നില്‍ക്കാതെ തന്നേക്കൊണ്ട് കഴിയുന്നത് ചെയ്യാന്‍ തന്നെ രവി ഉറപ്പിക്കുകയായിരുന്നു.

നിര്‍മാണത്തൊഴിലാളിയായ ഡി സൂര്യനാരായണയുടെയും നാഗാമണിയുടെയും മകനാണ് രവി. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. പഠനം കഴിഞ്ഞ് മണിക്കൂറുകള്‍ നീളും രവിയുടെ കുഴിയടക്കല്‍ ദൌത്യം. ഇതിനോടകം സോഷ്യല്‍ മീഡിയയിലെ താരമായി കഴിഞ്ഞു രവി.