LiveTV

Live

National

ലജ്ജ കൊണ്ടെന്‍റെ തല താഴുന്നു - പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുന്‍ നാവിക മേധാവിയുടെ തുറന്ന കത്ത്

ലജ്ജ കൊണ്ടെന്‍റെ തല താഴുന്നു - പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുന്‍ നാവിക മേധാവിയുടെ തുറന്ന കത്ത്
Summary
ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ജനക്കൂട്ടം ഒരാളെയോ മറ്റൊരു സംഘത്തെയോ ആക്രമിക്കുന്നത് ഇതിന്‍റെ തുടര്‍ച്ചയാണ്. നിലവിലുള്ള നിയമ വ്യവസ്ഥയെ പുച്ഛിക്കുന്ന ഇത്തരം നിലപാടുകള്‍ നിയമം നടപ്പിലാക്കേണ്ടവരുടെ ഭാഗത്തു നിന്നും പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നതാണ്

നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെ വര്‍ധിച്ചു വരുന്ന ആതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നാവിക സേന മുന്‍ മേധാവിയുടെ തുറന്ന കത്ത്. അഡ്മിറല്‍ ലക്ഷമിനാരായണ രാംദാസാണ് തന്‍റെ ആശങ്കകള്‍ പങ്കുവച്ച് തുറന്ന കത്ത് എഴുതിയിട്ടുള്ളത്. ഞാനറിഞ്ഞതും അനുഭവിച്ചതുമായ ഹിന്ദുവിസം ലളിതവും അസാധാരണമായ വൈവിധ്യത്താല്‍ സമ്പന്നവും സമഭാവനയോടും കൂടിയുള്ളതായിരുന്നു. എന്നാല്‍‌ എണ്‍പതുകാരനായ ഒരു മുന്‍ സൈനികന്‍ എന്ന നിലയില്‍ എന്‍റെ തല ലജ്ജയാല്‍ കുനിഞ്ഞു പോകുകയാണ് - രാംദാസ് കത്തില്‍‌ വ്യക്തമാക്കി. ചില സമുദായങ്ങലെ പ്രത്യേക ശ്രദ്ധക്കായി ഏതു രീതിയിലാണ് വേര്‍തിരിച്ചു നിര്‍ത്തിയിട്ടുള്ളതെന്ന് രാംദാസ് കൃത്യമായി വിവരിക്കുന്നുണ്ട്യ

" ഇന്ന് ഒരു മുസ്‍ലിമിന് രാഷ്ട്രത്തോടുള്ള അവന്‍റെ കൂറ് ആവര്‍ത്തിച്ച് വ്യക്തമാക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അടിസ്ഥാന സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിലും ഭക്ഷണ രീതിയെച്ചൊല്ലിയും ആരാധനാലയങ്ങളുടെ നേരെയുമുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് അവര്‍ വിധേയരായി കൊണ്ടിരിക്കുകയാണ്"' - കത്ത് പറയുന്നു. എന്തു കൊണ്ടാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റ 2014 മെയ് മാസത്തിനു ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ചുവരുന്നത്? ആള്‍ക്കൂട്ടങ്ങളുടെ ഏകപക്ഷീയവും അംഗീകരിക്കാനാകാത്തതുമായ പെരുമാറ്റങ്ങള്‍ മരണത്തിലേക്ക് നയിച്ച സംഭവങ്ങളും മുതിര്‍ന്ന നേതാക്കളുടെ കുത്സിതമായ വാക്കുകളും ഇതിനോടകം തന്നെ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇനിയും അവ തുടരുമെന്നത് സാമാന്യ യുക്തിയനുസരിച്ച് ഉറപ്പായ കാര്യവുമാണ്. ആര്‍എസ്എസും സഖ്യ സംഘടനകളും ചേര്‍ന്ന് രാജ്യത്ത് ഹിന്ദു രാഷ്ട്രം നടപ്പിലാക്കുക എന്ന ഒറ്ര അജണ്ട നടപ്പിലാക്കാനുള്ള സംഘടിതമായ ശ്രമങ്ങള്‍ നടക്കുന്നതായാണ് സൂചനതകള്‍. ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ജനക്കൂട്ടം ഒരാളെയോ മറ്റൊരു സംഘത്തെയോ ആക്രമിക്കുന്നത് ഇതിന്‍റെ തുടര്‍ച്ചയാണ്. നിലവിലുള്ള നിയമ വ്യവസ്ഥയെ പുച്ഛിക്കുന്ന ഇത്തരം നിലപാടുകള്‍ നിയമം നടപ്പിലാക്കേണ്ടവരുടെ ഭാഗത്തു നിന്നും പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നതാണ് ആശങ്കാകരമായ വസ്തുത.

ഇത്തരം സംഭവങ്ങളെ ദുഖകരം, നിര്‍ഭാഗ്യകരമെന്നെല്ലാം വ്യാഖ്യാനിക്കുന്നതിന് അപ്പുറത്ത് ഇത്തരം നടപടികള്‍ ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശം നല്‍കാന്‍ ഭരണ തലപ്പുറത്തുള്ളവര്‍ തയ്യാറാകുന്നില്ലെന്നത് സങ്കടകരമാണ്. ഇത്തരം സംഭവങ്ങളുടെയും പ്രതികരണങ്ങളുടെയും മുന്‍ നിരയില്‍ എംപിമാരും , കാബിനറ്റ് മന്ത്രിമാരും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരും ഉണ്ടെന്നത് നല്‍കുന്ന സൂചന നിസാരമല്ല. ഭരണകക്ഷിയും അതിന്‍റെ ഉപവിഭാഗങ്ങളും ചേര്‍ന്ന് ഒരു പദ്ധതിക്കനുസരിച്ച് മുന്നേറുകയാണെന്ന ചിന്തയിലേക്കാണ് ഇത് സാധാരണക്കാരെ നയിക്കുന്നത്,.