LiveTV

Live

National

ഇന്ത്യയിലെ രാഷ്ട്രപതി ചരിത്രത്തിലൂടെ

ഇന്ത്യയിലെ രാഷ്ട്രപതി ചരിത്രത്തിലൂടെ
Summary
1957ല്‍ 99 ശതമാനം വോട്ടോടെയായിരുന്നു രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയായത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് വിഹിതത്തിന്‍റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട തെരഞ്ഞെടുപ്പുകളായിരുന്നു 1957ലേത്. 1957ല്‍ 99 ശതമാനം വോട്ടോടെയായിരുന്നു രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയായത്. പകുതിയില്‍ താഴെ മാത്രം വോട്ട് വിഹിതം നേടിയ വി വി ഗിരി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ്
1969ലെ പ്രത്യേകത.

ഇതുവരെ നടന്ന 14 രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും കൂടുതല്‍ വോട്ട് വിഹിതത്തോടെയും ഭൂരിപക്ഷത്തോടെയും വിജയിച്ച ക്രെഡിന്‍റ് ഇന്ത്യയിലെ ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനാണ്. 1957ല്‍ രണ്ടാം തവണയും രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോളാണ് രാജേന്ദ്ര പ്രസാദ് 99 ശതമാനം നേടി റെക്കോഡിട്ടത്. രണ്ടാം സ്ഥാനത്തുള്ളത് രാജേന്ദ്ര പ്രസാദിനെ പിന്‍ഗാമിയായ എസ്. രാധാകൃഷ്ണനാണ്. 1962ല്‍. ലഭിച്ചത് 98.2 ശതമാനം.

1997ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിടെ ആദ്യ ദളിത് രാഷ്ട്രപതിയായ കെ ആര്‍ നാരായണന്‍ നേടിയ 95 ശതമാനവും ഒഴിച്ചാല്‍ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലൊന്നും വോട്ട് വിഹിതം 90 കടന്നിട്ടില്ല. 50 ശതമാനമെന്ന സാധാരണ വ്യവസ്ഥയെ ഭേദിച്ച് വോട്ടിങ് വിഹിതം താഴോട്ട് പോയ തെരഞ്ഞെടുപ്പായിരുന്നു 1969ലേത്. 15 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചപ്പോള്‍ വിജയിച്ച വി വി ഗിരിക്ക് ലഭിച്ചത് 48 ശതമാനം മാത്രം.

77ല്‍ സമര്‍പ്പിക്കപ്പെട്ട 37ല്‍ 36 നാമനിര്‍ദേശ പത്രികകളും തള്ളിയതോടെയാണ് നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതിയായത്. 2007ല്‍ 65.8 ശതമാനം നേടിയ പ്രതിഭ പാട്ടീല്‍ ഇന്ത്യയുടെ ആദ്യ പ്രഥമ വനിതയായി.

പ്രതിപക്ഷ നിരയില്‍ വിള്ളല്‍ വീണതോടെ 65 ശതമാനത്തോളം വോട്ട് വിഹിതമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന്‍റെ പ്രതീക്ഷ.