LiveTV

Live

National

ഇന്ത്യന്‍ തോക്ക് വേണ്ട; പൊട്ടില്ലെന്ന് സൈന്യം

ഇന്ത്യന്‍ തോക്ക് വേണ്ട; പൊട്ടില്ലെന്ന് സൈന്യം
Summary
എകെ 47 തോക്കുകള്‍ക്കും ഇന്‍സാസ് റൈഫിളുകള്‍ക്കും പകരമായി നിര്‍മിച്ച റൈഫിളുകള്‍ വാങ്ങുന്നതിനാണ് സൈന്യം അനുമതി നിഷേധിച്ചത്.

തദ്ദേശീയമായി വികസിപ്പിച്ച റൈഫിളുകള്‍ വാങ്ങുന്നതിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സൈന്യം അനുമതി നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു വീണ്ടും തിരിച്ചടിയായിരിക്കുകയാണ് സൈനിക തീരുമാനം. എകെ 47 തോക്കുകള്‍ക്കും ഇന്‍സാസ് റൈഫിളുകള്‍ക്കും പകരമായി നിര്‍മിച്ച റൈഫിളുകള്‍ വാങ്ങുന്നതിനാണ് സൈന്യം അനുമതി നിഷേധിച്ചത്.

ഇന്ത്യന്‍ തോക്ക് വേണ്ട; പൊട്ടില്ലെന്ന് സൈന്യം

സര്‍ക്കാരിന്റെ ഉടസ്ഥതയിലുള്ള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡില്‍ നിര്‍മിച്ച റൈഫിളുകളാണിവ. കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയില്‍ ഈ തോക്കുകള്‍ പരാജയപ്പെട്ടതിന്റെ രേഖകള്‍ എന്‍ഡിടിവി പുറത്തുവിട്ടിരുന്നു. യുദ്ധമുഖത്ത് ഉപയോഗിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ചാനല്‍ വ്യക്തമാക്കി. റൈഫിളുകളുടെ പ്രവര്‍ത്തനം ലളിതമാകണമെങ്കില്‍ മാഗസിനുകള്‍ പൂര്‍ണമായി പുനര്‍രൂപകല്‍പ്പന ചെയ്യണമെന്നാണ് സൈന്യം നിര്‍ദേശിച്ചിരിക്കുന്നത്. സാങ്കേതികമായി ഈ റൈഫിളുകള്‍ക്ക് ഏറെ പോരായ്മകളുണ്ട്. നിരവധി പിഴവുകള്‍ക്കു പുറമേ വെടിയുതിര്‍ക്കുന്നതിനിടെ നിന്നു പോകുന്നതുള്‍പ്പെടെയുള്ള പിഴവുകളാണ് തദ്ദേശീത നിര്‍മിത തോക്കുകളുടെ അപാകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.