LiveTV

Live

National

കര്‍ഷക കടം എഴുതിത്തള്ളാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു

കര്‍ഷക കടം എഴുതിത്തള്ളാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു
Summary
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കാര്‍ഷിക കടം പൂര്‍ണമായും എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.

പഞ്ചാബ് സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതി തള്ളാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കാര്‍ഷിക കടം പൂര്‍ണമായും എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.

കര്‍ഷക കടം എഴുതിത്തള്ളാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു

അഞ്ച് ഏക്കര്‍ വരെ ഭൂമിയുള്ള 8.75 ലക്ഷം കര്‍ഷകരടക്കം 10.25 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ടി ഹഖ് കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകകടം എഴുതിതള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.