LiveTV

Live

National

ജിഎസ്ടി: ലോട്ടറി നിരക്കില്‍ തീരുമാനമായി

ജിഎസ്ടി: ലോട്ടറി നിരക്കില്‍ തീരുമാനമായി
Summary
സര്‍ക്കാര്‍ ലോട്ടറികള്‍ക്ക് 12 ഉം സര്‍‌ക്കാര്‍ അംഗീകാരത്തോടെ വില്‍ക്കുന്നവക്ക് 28 ശതമാനവും നികുതി ചമുത്തും

ജി എസ്ടി യില്‍ ലോട്ടറികള്‍ക്കുള്‍ക്കുള്ള നികുതി തീരുമാനിച്ചു. സര്‍ക്കാര്‍ ലോട്ടറികള്‍ക്ക് 12 ഉം സര്‍‌ക്കാര്‍ അംഗീകാരത്തോടെ വില്‍ക്കുന്നവക്ക് 28 ശതമാനവും നികുതി ചമുത്തും. 7500 വരെ ദിവസ വാടകയുള്ള ഹോട്ടലുകള്‍ക്ക് 18 ഉം 7500 ന് മുകളിലുള്ളവക്ക് 28 ഉം ശതമാനമായി നികുതി നിരക്ക് പുതുക്കി നിശ്ചയിച്ചു. ഈമാസം മുപ്പതിന് അര്‍ധരാത്രി മുതല്‍ ജി എസ്ടി പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി പറഞ്ഞു.‌

ഡല്‍ഹില്‍ ചേര്‍ന്ന 17 ആമത് ജി.എസ്.ടി കൌണ്‍സില്‍ യോഗത്തിന്‍റേതാണ് തീരുമാനങ്ങള്‍. എല്ലാതരം ലോട്ടറികള്‍ക്കും 28 ശതമാനം എന്ന ഉയര്‍ന്ന നികുതി വേണമെന്നായിരുന്നു കേരളത്തിന്‍റെ നിലപാട്, കേന്ദ്രവുമായി ഇക്കാര്യത്തില്‍ മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിന് ശേഷം സമവായത്തിലെത്തുകയായിരുന്നു. ഈ മാസം മുപ്പതിന് പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന ജി എസ്ടി യോഗത്തിന് ശേഷം അര്‍ധരാത്രിയോടെ ജി എസ്ടി പ്രബല്യത്തിലായതായി പ്രഖ്യാപിക്കും.

നികുതിയടക്കല്‍ ജിഎസ്ടിയില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് നടക്കുക. എന്നാല്‍ ഇതിനായുള്ള ഏകീകൃത കമ്പ്യൂട്ടര്‍ ശൃംഖല കേന്ദ്രം ഇതുവരെ സജ്ജമാക്കിയിട്ടില്ല. ഇതിന് 5 മാസമങ്കിലും ഇതിന് കാലതാമസമെടുക്കും, ഈ സാഹചര്യത്തില്‍ ഇടപാട് റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ വ്യാപാരികള്‍ക്ക് രണ്ട് മാസം കൂടി കാലതാവസം നല്‍കാനും ജിഎസ്ടി കൌണ്‍സില്‍ തീരുമാനിച്ചു.