LiveTV

Live

National

കണ്ണടയ്ക്ക്, സമ്മാനം തരാമെന്ന് പറഞ്ഞ് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

കണ്ണടയ്ക്ക്, സമ്മാനം തരാമെന്ന് പറഞ്ഞ് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു
Summary
ഭര്‍ത്താവിന്‍റെ സ്നേഹോപഹാരം ഏറ്റുവാങ്ങാന്‍ പ്രതീക്ഷയോടെ കണ്ണടച്ചു നിന്ന ഭാര്യയെ അയാള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊന്നു.

കണ്ണടച്ച് നില്‍ക്ക്, ഒരു സര്‍പ്രൈസുണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞപ്പോള്‍ അയാള്‍ തന്‍റെ ജീവനെടുക്കാന്‍ പോവുകയാണെന്ന് ആ സ്ത്രീ അറിഞ്ഞില്ല. ഭര്‍ത്താവിന്‍റെ സ്നേഹോപഹാരം ഏറ്റുവാങ്ങാന്‍ പ്രതീക്ഷയോടെ കണ്ണടച്ചു നിന്ന ഭാര്യയെ അയാള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊന്നു. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതകം നടന്നത്. 24 കാരനായ മനോജ് കുമാറാണ്‌ ക്രൂരനായ ആ കൊലപാതകി. ഭാര്യ കോമളിനെയാണ് അയാള്‍ സ്നേഹം നടിച്ച് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.

രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. കുറച്ചുകാലമായി വഴക്കിട്ട് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് വെള്ളിയാഴ്ച കോമളത്തെ വിളിച്ച് പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാം, വടക്കന്‍ ഡല്‍ഹിയിലെ ബോണ്ട പാര്‍ക്കിലേക്ക് വരൂ എന്ന് മനോജ് കുമാര്‍ പറഞ്ഞത്. കുറച്ച് നേരം സംസാരിച്ച ശേഷം ഒരു സര്‍പ്രൈസുണ്ട്, കണ്ണടച്ചു നില്‍ക്കൂ എന്ന് മനോജ് കോമളിനോട് പറഞ്ഞു. കണ്ണടച്ച് നിന്ന കോമളിന്‍റെ കഴുത്തില്‍ വയര്‍ മുറുക്കി മനോജ് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ബെഞ്ചില്‍ കിടത്തി ഇയാള്‍ സ്ഥലം വിട്ടു.

തുടര്‍ന്ന് മദ്യപിക്കുന്നതിനിടെ മനോജ്കുമാര്‍ താന്‍ എങ്ങനെയാണ് ഭാര്യയെ കൊന്നതെന്ന് സുഹൃത്തുക്കളോട് വിവരിച്ചു. ഇത് ഒരു പൊലീസുകാരന്‍ കേള്‍ക്കാനിടയായതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. മനോജിനെ അറസ്റ്റ് ചെയ്ത് പാര്‍ക്കില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.